Tuesday
16 Oct 2018

ഓണ്‍ലൈന്‍ ഗെയിമിനൊടുവില്‍ മകന്‍ കുടുംബത്തെ കുത്തിക്കൊന്നു

By: Web Desk | Friday 12 October 2018 7:25 PM IST

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിമായ പബ്ജിക്ക് അടിമയായ പത്തൊമ്പതുകാരന്‍ മാതാപിതാക്കളെയും സഹോദരിയെയും കുത്തിക്കൊന്നു. സൂരജ ്എന്ന യുവാവാണ് കൊലപാതകത്തിന് പിന്നില്‍. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ ഡല്‍ഹിയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം.

മാതാപിതാക്കളോടുള്ള ദേഷ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അച്ഛന്‍ മിതിലേഷ്, അമ്മ സിയ, സഹോദരി  എന്നിവരാണ് മരിച്ചത്. മാതാപിതാക്കളെ ഇയാള്‍ 26 തവണയാണ് കുത്തിയത്. സഹോദരിക്ക് ഏഴു തവണയും കുത്തേറ്റിട്ടുണ്ട്.

പന്ത്രണ്ടാം ക്ലാസ് പരീക്ഷക്ക് തോറ്റ സൂരജിനെ മാതാപിതാക്കള്‍ വഴക്ക് പറഞ്ഞിരുന്നു. ഇതിനു പുറമെ സഹോദരി തന്‍റെ സ്വകാര്യ ജീവിതത്തിലേക്ക് കൈകടത്തുന്നുവെന്ന തോന്നലുമാണ് കൊലപാതകത്തിലേക്ക് നയിക്കാനുള്ള കാരണങ്ങളാത്. കൊലപാതക ദിവസം രാത്രിയും സൂരജിന്‍റെ സ്വഭാവത്തില്‍ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. അന്ന് രാത്രി വരെയും ഇയാള്‍ കുടുംബ ഫോട്ടോ നോക്കിയിരിക്കുകയും ചെയ്തു.

പുലര്‍ച്ചെ മൂന്നോടെ ഉറക്കമെണീറ്റ സൂരജ് അച്ഛനെ പലതവണ കുത്തുകയായിരുന്നു. ഇതിനുശേഷം അമ്മയെയും കുത്തി. 18 തവണയാണ് സൂരജ് അമ്മയെ കുത്തിയത്. ഇവിടെനിന്ന് സഹോദരിയുടെ റൂമിലെത്തിയ ഇയാള്‍ ഏഴ് തവണയാണ് തന്‍റെ കൂടപിറപ്പിനെ കുത്തിയത്.

കൊലപാതകശേഷം ഫിംഗര്‍ പ്രിന്‍റുകള്‍ നശിപ്പിക്കുന്നതിനായി കത്തി കഴുകി. മോഷണ ശ്രമത്തിനിടയിലാണ് കൊലപാതകമെന്ന് വരുത്തി തീര്‍ക്കുന്നതിനായി സൂരജ് വീടിനകം അലങ്കോലമാക്കുകയും ചെയ്തു. വീട്ടില്‍ കള്ളന്മാര്‍ കയറിയെന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു.

അറസ്റ്റിലായതിനു ശേഷവും തന്നെ ഈ നിയമത്തില്‍ നിന്ന് രക്ഷിക്കണമെന്നാണ് സൂരജ് പറയുന്നത്. മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങള്‍ ബന്ധുക്കല്‍ സംസ്‌കരിച്ചു. മരണാനന്തര ചടങ്ങകള്‍ക്കായി പോലും ഇവര്‍ സൂരജിനെ ആവശ്യപ്പെട്ടിരുന്നില്ല. സൂരജിന് മെഹ്റൈലിയില്‍ വാടകയ്ക്ക് റൂമുണ്ടെന്ന് പൊലീസ് പറയുന്നു. ഇയാളും സുഹൃത്തുക്കളും ക്ലാസില്‍ പോകാതെ സമയം ചെലവഴിക്കുന്നതും ഇവിടെയാണ്. കൊലപാതകത്തില്‍ പങ്ക് ചേരാന്‍ സൂരജ് തന്‍റെ സുഹൃത്തുക്കളോടും ആവശ്യപ്പെട്ടിരുന്നു. സൂരജിനെ 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തതു.

Related News