Saturday
26 May 2018

പ്ലസ്ടു വിദ്യാർത്ഥിനിയെ കാമുകൻ കൊലപ്പെടുത്തി

By: Web Desk | Wednesday 13 September 2017 2:09 PM IST

ഹൈദരാബാദ്: പ്ലസ്ടു വിദ്യാർത്ഥിനിയെ കാമുകൻ കൊലപ്പെടുത്തി. ഹൈദരാബാദിലെ മാഡിനഗുഡയിലാണ് സംഭവം. മിയപൂർ സ്വദേശിയായ ചാന്ദ്നി ജെയ്ൻ ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട പെൺകുട്ടിയുടെ കാമുകൻ സായ് കിരൺ പോലീസിന്റെ പിടിയിലായി.

ചാന്ദ്നി മൂന്ന് വർഷത്തോളമായി കിരണുമായി പ്രണയത്തിലായിരുന്നു. ഇരുവരും ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഒരുമിച്ച് പഠിച്ചവരാണ്. എന്നാൽ, അടുത്തകാലത്തായി പ്രതി പെൺകുട്ടിയെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ചാന്ദ്നി പിന്മാറാൻ തയാറല്ലായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് നിരന്തരം യുവാവിനോട് ആവശ്യപ്പെടുകയും ചെയ്തു.

ഇതേത്തുടർന്നാണ് പെൺകുട്ടിയെ ഒഴിവാക്കാൻ കിരൺ തീരുമാനിച്ചത്. അതിനായി ചാന്ദിനിയോട് സ്നേഹം നടിച്ച് കിരൺ കുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുവരികയും അമീൻപൂരിലെ കുന്നിൻ മുകളിലെത്തിക്കുകയും ചെയ്തു. ഇവിടെ വച്ച് യുവാവ്, പ്രണയബന്ധം അവസാനിപ്പിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടങ്കിലും പെൺകുട്ടി വഴങ്ങിയില്ല. ഇതിന്‍റെ പേരിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും പിന്നാലെ ഇയാൾ ചാന്ദ്നിയെ കുന്നിന്‍റെ മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയുമായിരുന്നതായി പോലീസ് പറയുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

കുന്നിനു സമീപത്തെ റോഡരികിലുള്ള കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളാണ് കേസന്വേഷണത്തിൽ നിർണായകമായത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നും പോലീസ് അധികൃതർ അറിയിച്ചു.

Related News