Sunday
24 Sep 2017

പതിമൂന്നുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീംകോടതി അനുവദിച്ചു.

By: Web Desk | Wednesday 6 September 2017 7:25 PM IST

ഒരു പതിമൂന്നുകാരിക്ക് എങ്ങനെ അമ്മയാകാനാകും?മെഡിക്കല്‍ ബോര്‍ഡിനോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ചോദ്യം ബലാല്‍സംഗത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ പതിമൂന്നുകാരിയുടെ ഗര്‍ഭമലസിപ്പിക്കാനനുവദിക്കുന്നതിലേക്കെത്തുകയായിരുന്നു.നിലവിലുള്ള ചട്ടം മറികടന്ന് 31 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി അനുവദിച്ചു.

ഗര്‍ഭം ഈ പ്രായത്തില്‍ അലസിപ്പിക്കാവുന്നതാണ്. പക്ഷേ പക്ഷേ അത് ഒരു ഏഴാംകഌസുകാരിയായ ബാലികയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച് ബോര്‍ഡ് ആശങ്കപ്രകടിപ്പിച്ചു. ഗര്‍ഭം തുടരാനനുവദിച്ചാല്‍ പ്രസവം നേരത്തേ ആയിരിക്കുമെന്നും പ്രായം തികയാത്ത പ്രസവമായതിനാല്‍ കുട്ടിക്ക് അതിതീവ്രപരിചരണം ആവശ്യമുണ്ടാകുമെന്നും ബോര്‍ഡ് കോടതിയെ അറിയിച്ചു. എന്നാല്‍ ഏതായാലും അമ്മയുടെയും കുട്ടിയുടെയും ജീവിതം അപകടാവസ്ഥയിലായിരിക്കും കടന്നുപോകേണ്ടത്. ലൈംഗികാതിക്രമത്തിലൂടെയും ഇപ്പോഴത്തെ അവസ്ഥയിലൂടെയും ബാലികയായകുട്ടി സഹിച്ച വേദനകണക്കിലെടുക്കേണ്ടതുണ്ട്. അതിനാല്‍ ഇരയുടെ ആവശ്യപ്രകാരമുള്ള അലസിപ്പിക്കല്‍അനുവദിക്കുകയാണെന്ന് മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. സെപ്റ്റംബര്‍എട്ടിന് മുംബൈ ജെ ജെ ആശുപത്രിയില്‍ ഗര്‍ഭം അലസിപ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഗര്‍ഭം തിരിച്ചറിയുന്നത് 27-ാം ആഴ്ചമാത്രമാണെന്നത് ഇരയുടെ വക്കീലായ സ്‌നേഹാ മുഖര്‍ജി ഓര്‍മ്മിപ്പിച്ചു. താന്‍ ഗര്‍ഭവതിയാണെന്ന് ബാലിക മനസിലാക്കിയത് അവളെ മാനസികമായി തകര്‍ത്തുകളഞ്ഞതായും അഭിഭാഷക വ്യക്തമാക്കി.
പ്രസവം നടക്കുന്നത് സാധാരണ 36-37 ആഴ്ചയിലാണെന്നും ഇപ്പോള്‍ത്തന്നെ 31 ആഴ്ച പിന്നിട്ടതായും സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്കുമാര്‍ അറിയിച്ചു. ഗര്‍ഭം 20 ആഴ്ച പിന്നിട്ടാല്‍ അലസിപ്പിക്കാന്‍ നിലവിലുള്ള നിയമം അനുവദിക്കുന്നില്ല. പത്തുവയസായ ഒരു ഇരക്ക് പ്രസത്തിനുള്ള അനുമതി അടുത്തിടെ കോടതി നിഷേധിച്ചിരുന്നു. കോടതി അലസിപ്പിക്കല്‍ നിരോധിച്ചതിനെത്തുടര്‍ന്ന് കുട്ടി പ്രസവിച്ചിരുന്നു. കോടതി പത്തുലക്ഷം രൂപ കുട്ടിക്ക് നഷ്ടപരിഹാരം അനുവദിക്കുകയും ചെയ്തു.
ലൈംഗികാതിക്രമ ഇരകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കൂടുതല്‍ ശ്രദ്ധപുലര്‍ത്താനും അവരുടെ ആരോഗ്യപ്രശ്‌നങ്ങളില്‍ സമയോചിതമായി ഇടപെടാനും സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.