Wednesday
22 Nov 2017

കോൾ ഡ്രോപ്പ്: കർശന നിർദ്ദേശവുമായി ട്രായ്

By: Web Desk | Saturday 19 August 2017 2:53 PM IST

സംസാരത്തിനിടെ കോൾ മുറിയുന്നതിനെതിരെ നടപടി കർശനമാക്കി ട്രായ്. ടെലികോം സർക്കിളിനു പകരം മൊബൈൽ ടവർ നോക്കിയാകും ഇനി നിയമലംഘനം അളക്കുക.കോൾ മുറിഞ്ഞാൽ ടെലികോം കമ്പനികളിൽ നിന്ന് ​10 ലക്ഷം രൂപവരെ പിഴ ഇൗടാക്കാമെന്ന്​ ട്രായ്​ അറിയിച്ചു. ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയാണ്​ ആദ്യ പടിയായി പിഴ ഇൗടാക്കുക. തുടർച്ചയായി വീണ്ടും ഇത് ആവർത്തിച്ചാൽ 10 ലക്ഷം വരെ പിഴ ഉയർത്തും. നേരത്തെ ഒരു ലംഘനത്തിന്​ ഒരു ലക്ഷം രൂപയായിരുന്നു പിഴ. മൂന്നാമതും ലംഘിക്കപ്പെട്ടാൽ ഇത്​ രണ്ടു ലക്ഷം രൂപയായി ഉയരും. പുതുക്കിയ പിഴ ഒക്​ടോബർ ഒന്നിന്​ നിലവിൽ വരും.

 

Related News