Friday
15 Dec 2017

ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം: എന്‍ജിനിയറെ അറസ്റ്റ് ചെയ്തു

By: Web Desk | Tuesday 3 October 2017 10:19 PM IST

ന്യൂഡല്‍ഹി: ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ ജമ്മുകശ്മീര്‍ എംഎല്‍എയെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യംചെയ്തു. ഭീകരവാദ ആക്രമണങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്ത അവാമി ഇത്തേഹാദ് പാര്‍ട്ടി എംഎല്‍എയായ എന്‍ജിനീര്‍ റഷീദിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. റഷീദിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു.
ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ വിമത നേതാക്കളെയും വ്യവസായ പ്രമുഖരെയും എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബര്‍ 26ന് ഡല്‍ഹിയിലെയും ശ്രീനഗറിലെയും 27 വിവിധ പ്രദേശങ്ങളില്‍ അന്വേഷണ ഏജന്‍സി സാമ്പത്തിക സഹായം ചെയ്തവര്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നു.
കശ്മീര്‍ താഴ്‌വരയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ അല്‍താഫ് ഷാ, അയാസ് അക്ബര്‍, പീര്‍ സെയ്ഫുള്ള, മെഹ്രാജ് കാവാല്‍, സാഹിദ് ഉള്‍-ഇസ്ലാം, നീം ഖാന്‍, ബിറ്റാ കരാത്തെ എന്നിവരെയും ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു.

Related News