Sunday
17 Dec 2017

ലഷ്‌കര്‍ കമാന്‍ഡറിനെ വെടിവെച്ചുകൊന്നു

By: Web Desk | Thursday 14 September 2017 6:07 PM IST

ശ്രീനഗര്‍:

ലഷ്‌കര്‍ കമാന്‍ഡര്‍ അബു ഇസ്മായിലിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇന്ന്വൈകിട്ട്‌വെടിവെച്ചു കൊന്നു. ജമ്മു കശ്മീരിലെ നൗഗാമില്‍ വച്ചാണ് കൊലപ്പെടുത്തിയത്. ജൂലൈ 10 ന് അമര്‍നാഥിലെ ഷേത്രത്തിനടുത്ത് 6 സ്ത്രീകള്‍ ഉള്‍പ്പെടെ 8 പേരെ കൊലപ്പെടുത്തുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലും ഇയാള്‍ക്ക് പങ്കുണ്ടായിരുന്നുവെന്ന് സുരക്ഷാ സേന അധികൃതര്‍ പറഞ്ഞു.   പാക്ക് തീവ്രവാദികളെ കൊലപ്പെടുത്തിയതില്‍ ജമ്മു കശ്മീര്‍ പൊലിസ് സുരക്ഷാ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു.  കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ട നാലാമത്തെ മുന്‍നിര തീവ്രവാദികളില്‍ ഒരാളാണ് ഇസ്മായില്‍. ഹിസ്ബുല്‍ മുജാഹിദ്ദീന്‍ തലവന്‍ ബുര്‍ഹന്‍ വാണി, സബ്‌സാര്‍ ഭട്ട്, അബു ജുവാന എന്നിവര്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു.

Related News