Thursday
18 Oct 2018

ടി എച്ച് ബാലന്‍ മൊകേരി അവാര്‍ഡ് കെ കെ മാരാർക്ക്

By: Web Desk | Thursday 5 April 2018 10:26 PM IST

പടം..കെ കെ മാരാര്‍

തലശ്ശേരി: സര്‍ദാര്‍ ചന്ത്രോത്ത് മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തുന്ന ടി എച്ച് ബാലന്‍ മൊകേരി അവാര്‍ഡ് ഇത്തവണ കെ കെ മാരാർക്ക് സമര്‍പ്പിക്കും. 15001 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു കലാകാരനായി കേരളീയ ചിത്രകലാപാരമ്പര്യത്തിന്റെ സംരക്ഷണം ഒരു യഥാര്‍ത്ഥ കാവല്‍ക്കാരന്റെ ജാഗ്രതയോടെ നിര്‍വ്വഹിക്കുന്ന മാരാര്‍ ഋഷിതുല്യനായ ചിത്രകാരനും ഇ#ൗ രംഗത്തെ മാതൃകാ വ്യക്തിത്വവുമാണെന്ന് അവാര്‍ഡ് നിര്‍ണയ കമ്മിറ്റി വിലയിരുത്തി. വാര്‍ത്താസമ്മേളനത്തില്‍ രമേശന്‍ കാവില്‍, വി രാധാകൃഷ്ണന്‍, പി സി രഘുറാം, ഡോ ശശിധരന്‍ കുനിയില്‍, അഡ്വ കെ സി രഘുനാഥന്‍, സി പി പ്രസീല്‍ ബാബു എന്നിവര്‍ പങ്കെടുത്തു.

Related News