Monday
23 Jul 2018

തായ്‌ലന്റ് ഗുഹയിലകപ്പെട്ട സംഘം അതിഭാഗ്യവാന്മാരെന്ന് പറയാന്‍ കാരണം ഇതാണ്

By: Web Desk | Wednesday 11 July 2018 10:38 AM IST

ഭാഗ്യത്തിന്റെ ലോകകപ്പു നേടിയ ഫുട്‌ബോള്‍ ടീം

മീപകാല ലോകം കണ്ടതില്‍ ഏറ്റവും വലിയഭാഗ്യവാന്മാരാണ് തായ്‌ലന്റിലെ കാട്ടുപന്നി ഫുട്‌ബോള്‍ ടീം അംഗങ്ങളും കോച്ചുമെന്ന് വ്യക്തമായെങ്കിലും അതിന് അടിവരയിടുന്ന മറ്റൊരു സംഭവമാണ് പിന്നീടുനടന്നത്.

അവസാനകുട്ടിയും കോച്ചുംപുറത്തെത്തി ഒരുമണിക്കൂറിനകം ഗുഹയിലേക്ക് വെള്ളം ഇരച്ചുകയറി. വെള്ളം വറ്റിച്ചിരുന്ന പ്രധാനപമ്പുകള്‍ തകരാറായതിനെത്തുടര്‍ന്നാണിത്. മുങ്ങല്‍വിദഗ്ധരും സന്നദ്ധപ്രവര്‍ത്തകരും ഗുഹയില്‍ ഒന്നര കിലോമീറ്ററോളം അകത്തായിരിക്കുമ്പോഴാണ് പമ്പ് നിലച്ച് ജലം ഇരച്ചുകയറിയത്. ഈ അവസ്ഥ നേരത്തേ ഉണ്ടായിരുന്നെങ്കില്‍ കുട്ടികളെ പുറത്തെടുക്കുന്ന പ്രക്രിയ തടസപ്പെടുകയോ ദുരന്തത്തിലാവുകയോ ചെയ്യുമായിരുന്നു. ഗുഹാമുഖത്തോട് കൂടുതല്‍ അടുത്തുള്ള മൂന്നാം അറയില്‍ നിന്നവരാണ് പെട്ടെന്ന് ടോര്‍ച്ചുകളുടെ വെളിച്ചവും അലര്‍ച്ചയും കേട്ടത് ജലം കയറിവരുന്നത് കണ്ട് രക്ഷക്ക് ശ്രമിച്ചവരാണ് ബഹളം വച്ചത്.  ഗുഹയില്‍ കുട്ടികളുടെ കാവലില്‍ ഏര്‍പ്പെട്ടിരുന്ന നേവി സീലുകളും ആരോഗ്യവിദഗ്ധനും അടങ്ങുന്ന സംഘം പിന്നീട് വൈകാതെ പുറത്തേക്കു പോരികയായിരുന്നു.
19 ഡൈവര്‍മാരാണ് കുട്ടികളെ പുറത്തെത്തിക്കാന്‍ ശ്രമം നടത്തിയ സംഘത്തിലുള്ളത്.മൂന്നരകിലോമീറ്റര്‍ വരുന്ന ചെളികുഴഞ്ഞ തുരങ്കത്തില്‍ എട്ടുമണിക്കൂറിലേറെ ചിലവിട്ടാണ് ഇവര്‍ ദൗത്യം പൂര്‍ത്തിയാക്കിയത്. ആദ്യം അഞ്ചുമണിക്കൂര്‍ സമയമെടുത്താണ് കുട്ടികളിരിക്കുന്ന അറ വരെ എത്തിയതെങ്കില്‍ പിന്നീട് ഒരുമണിക്കൂറില്‍ കുറഞ്ഞ സമയം മതി എന്ന നിലവന്നു. ചെളിമൂടിയ വഴിവൃത്തിയാക്കിയതിനാലാണിത്. ആദ്യത്തെ നാലുപേര്‍ ഞായറാഴ്ചയും അടുത്തനാലുപേര്‍ തിങ്കളാഴ്ചയും അടുത്ത അഞ്ചുപേരെ ചൊവ്വാഴ്ച രാത്രി എട്ടിനകവും പുറത്തെത്തിക്കുയായിരുന്നു.
ലോകം ഉറ്റുനോക്കിയ രക്ഷാപ്രവര്‍ത്തനത്തിന്റെ പാഠങ്ങള്‍ ചരിത്രമാവുകതന്നെ ചെയ്യും.

Related News