Wednesday
21 Nov 2018

മുങ്ങുന്നവരെ ഉയർത്തും ജോൺ…

By: Web Desk | Wednesday 11 July 2018 3:16 PM IST

ഗുഹയിൽ കുടുങ്ങിയ കുട്ടികളും കോച്ചും പുറത്തുവന്നപ്പോഴും അതിന്റെ ക്രെഡിറ്റൊന്നും എടുക്കാതെ നടന്നുമറഞ്ഞ രണ്ടു പേരുണ്ട് റിക്കും ജോണും  ആ കുട്ടികളെ ലോകത്തില്‍ ആരെങ്കിലും കണ്ടെത്തുമെങ്കില്‍ അതിവരായിരിക്കും എന്നത്  ഗുഹാ ദുരന്ത വാര്‍ത്ത പുറത്തു വന്നപ്പോള്‍ തന്നെ പറഞ്ഞിരുന്നത്രെ റിച്ചാര്‍ഡ് സ്റ്റാന്‍റന്‍, ജോണ്‍ വൊളാന്തന്‍ എന്നിവരെ അറിയാവുന്നവര്‍. 

ഗുഹകളിലെ രക്ഷാപ്രവര്‍ത്തനം ഇവര്‍ ആദ്യമായി ചെയ്യുകയല്ല. മെക്സിക്കോയിലെ ഒരു ഗുഹയില്‍ അകപ്പെട്ട 6 ബ്രിട്ടീഷ് സൈനികരെ രക്ഷപ്പെടുത്തിയ ചരിത്രമുണ്ട് റിക്കിന്. 2010 ഫ്രാന്‍സില്‍ ഇപ്പോള്‍ തായ്ലന്‍ഡില്‍ കണ്ടതിനേക്കാള്‍ മാരകമായ ഒരു ഗുഹയില്‍ മുങ്ങി പോയിട്ടുള്ളയാളാണ് ജോണ്‍. അന്നു ഗുഹയിലകപ്പെട്ടയാളുടെ മൃതദേഹമാണ് അദ്ദേഹം കണ്ടെത്തി പുറത്തുകൊണ്ടു വന്നത്. 
തായിലന്‍ഡിലെ ഗുഹയില്‍ മൂന്നര മണിക്കൂര്‍ ഡൈവിംഗ് നടത്തി നാലു കിലോമീറ്ററാണ് ഇവര്‍ അകത്തേക്കു പോയത്. എന്നാല്‍, 70 മീറ്റര്‍ ആഴത്തില്‍, പത്തു കിലോമീറ്റര്‍ ദൂരം ഇതിനേക്കാള്‍ സങ്കീര്‍ണമായ ഗുഹയിലൂടെ ഡൈവിംഗ് നടത്തിയിട്ടുള്ളവരാണിവര്‍. 36 മണിക്കൂര്‍ വരെ മുങ്ങിക്കിടന്ന ചരിത്രമുള്ളവര്‍.
(ഇവരുടെ ഡൈവിംഗ് ജീവിതത്തെ കുറിച്ച് 2011 ല്‍ തയ്യാറാക്കിയ ഒരു ഡോക്യുമെന്‍ററി യൂട്യൂബിലുണ്ട്. ലിങ്ക് കമന്‍റ് ബോക്സില്‍.) കൂടുതല്‍ ദൂരം, ഉയരം, കരുത്ത് എന്നതാണല്ലോ ഒളിമ്പിക് മുദ്രാവാക്യം. മികവാര്‍ജിക്കാന്‍ മനുഷ്യന്‍ നടത്തുന്ന നിരന്തരമായ പരിശ്രമത്തെ അതു വാഴ്ത്തുന്നു. മെഡല്‍ കൊടുക്കുന്നു. ഒളിമ്പിക്സില്‍ ഇല്ലാത്ത ഇനങ്ങളിലും മികവാര്‍ജിക്കാന്‍ മനുഷ്യര്‍ പരിശ്രമിക്കുന്നുണ്ട്. മെഡലിനു വേണ്ടിയല്ല. അതിനേക്കാള്‍ ഉപരിയാണ്, സ്വന്തം വ്യക്തിത്വത്തിലേയ്ക്കും മനുഷ്യവംശത്തിന്‍റെയാകെ ആത്മവിശ്വാസത്തിലേയ്ക്കും ഇവര്‍ സ്വരുക്കൂട്ടുന്ന മൂലധനം.