Wednesday
21 Nov 2018

പേടിക്കേണ്ട ഞങ്ങൾ ശക്തരാണ്

By: Web Desk | Saturday 7 July 2018 12:47 PM IST

തായ്ലാന്റിലെ ഗുഹയിൽ കുടുങ്ങിയ  12 കുട്ടികൾ മാതാപിതാക്കൾക്ക് അയച്ച കത്ത് പുറത്തു വന്നു. വിഷമിക്കേണ്ടെന്നും ഞങ്ങൾ സുരക്ഷിതരാണെന്നുമാണ് കത്തിൽ പറയുന്നത്.

കുട്ടികൾക്കൊപ്പം ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ പരിശീലകൻ കുട്ടികളുടെ മാതാപിതാക്കളോട് മാപ്പു ചോദിക്കുന്ന കത്തും ഇതിനിടെ പുറത്തുവന്നു. മുങ്ങൽ വിദഗ്ധരുടെ പക്കൽ കൊടുത്തുവിട്ട കത്തിലാണ് പരിശീലകൻ മാപ്പു ചോദിച്ചത്. കത്തിൽ പറയുന്നതിങ്ങനെ: ‘‘കുട്ടികളുടെ മാതാപിതാക്കൾ അറിയാൻ, ഇപ്പോൾ കുട്ടികളെല്ലാം സുരക്ഷിതരാണ്.

രക്ഷാപ്രവർത്തകർ ഞങ്ങളെ നന്നായി ശ്രദ്ധിക്കുന്നു. കുട്ടികൾ സുരക്ഷിതരായിരിക്കാൻ എന്നാൽ കഴിയുന്നതെല്ലാം ഞാൻ ചെയ്യും. ങ്ങളുടെ പിന്തുണയ്ക്കു നന്ദി. ഇത്തരം സാഹചര്യമുണ്ടായതിൽ മാതാപിതാക്കളോടു മാപ്പു ചോദിക്കുന്നു.

വിഷമിക്കേണ്ടെന്നും ഞങ്ങൾ ശക്തരാണെന്നും തായ് ഗുഹയിൽ കുടുങ്ങിയ 12 കുട്ടികൾ മാതാപിതാക്കളോട് മുങ്ങൽവിദഗ്ധരുടെ പക്കൽ കൊടുത്തു വിട്ട കത്തിലാണ് കുട്ടികളുടെ ആശ്വാസവാക്കുകൾ. ഫ്രൈഡ് ചിക്കൻ കഴിക്കാൻ കൊതിയാകുന്നുവെന്ന് ഒരു കുട്ടി കുറിച്ചപ്പോൾ, ടീച്ചറെ ഞങ്ങളെ അധികം ഹോംവർക്കിട്ടു കുഴപ്പിക്കരുതെന്നാണ്  മറ്റൊരു കത്തിൽ.

Related News