Thursday
20 Sep 2018

താം​ബ​രം – ചെങ്കോട്ട – കൊ​ല്ലം എ​ക്സ്പ്ര​സ് ട്രെ​യി​ന്‍ സ്ഥി​രം ട്രെ​യി​നാ​ക്കി

By: Web Desk | Wednesday 4 April 2018 3:38 PM IST

കൊല്ലം: കൊ​ല്ലം- ചെ​ങ്കോ​ട്ട ബ്രോ​ഡ്ഗേ​ജ് പാ​ത​യി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ സ്പെ​ഷല്‍ ട്രെ​യി​നാ​യി സ​ര്‍​വീ​സ് ന​ട​ത്തി​യ താം​ബ​രം – കൊ​ല്ലം എ​ക്സ്പ്ര​സ് ട്രെ​യി​ന്‍ സ്ഥി​രം ട്രെ​യി​നാ​യി ചെ​ന്നൈ താം​ബ​ര​ത്ത് നി​ന്നും കൊ​ല്ല​ത്തേ​ക്ക് ഓ​ടി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.

മീ​റ്റ​ര്‍ ഗേ​ജ് ലൈ​നി​ല്‍ ഓ​ടി​ക്കൊ​ണ്ടിരു​ന്ന മ​ദ്രാ​സ്-​എ​ഗ്മൂ​ര്‍- കൊ​ല്ലം ട്രെ​യി​ന് പ​ക​ര​മാ​യാണ് താം​ബ​രം -കൊ​ല്ലം എ​ക്സ്പ്ര​സ് ട്രെ​യി​ന്‍ പ​രി​ഗ​ണി​ക്കു​ന്ന​ത്. ഒ​രേ സ​മ​യം ര​ണ്ട് റേ​ക്കു​ക​ളാ​ണ് ഈ ​സ​ര്‍​വീ​സി​ന് വേ​ണ്ടി വ​രു​ന്ന​ത്. ചെ​ങ്കോ​ട്ട- പു​ന​ലൂ​ര്‍ ലൈ​ന്‍ പു​ന​ലൂ​രി​ല്‍ വച്ച് കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി രഞ്ജൻ ഗൊഗോയ്, കേ​ന്ദ്ര ടൂ​റി​സം സ​ഹ​മ​ന്ത്രി അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന ചടങ്ങിൽ ഉ​ദ്ഘാ​ട​നം ചെയ്ത ശേഷമായിരിക്കും ഈ ​ട്രെ​യി​ന്‍ സ​ര്‍​വീ​സ് ഔ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ക്കു​ന്ന​ത്.

ഉദ്‌ഘാടനം 10 നു നടക്കുമെന്നു തീരുമാനിക്കുകയും പിന്നീട് നീട്ടിവയ്ക്കുകയും ചെയ്തു. ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്പ് ത​ന്നെ താം​ബ​രം – കൊ​ല്ലം എ​ക്സ്പ്ര​സ് ട്രെ​യി​ന്‍ സ്പെ​ഷല്‍ ട്രെ​യി​നാ​യി ഓ​ടി​ക്കാ​ന്‍ ആ​ലോ​ചി​ക്കു​ന്ന​തായി ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് മാ​നേ​ജ​ര്‍ അ​ന​ന്ത നാ​രാ​യ​ണ​ന്‍ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എംപി​യെ അ​റി​യി​ച്ചു. ചെ​ന്നൈ താം​ബ​ര​ത്ത് നി​ന്നും കൊ​ല്ല​ത്തു നി​ന്നും വൈ​കു​ന്നേ​രം പു​റ​പ്പെ​ടാ​ന്‍ ആ​വ​ശ്യ​മാ​യ ര​ണ്ടു റേ​ക്കു​ക​ളി​ല്‍ ഒ​രെ​ണ്ണം മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. അ​ടു​ത്ത റേ​ക്കു കൂ​ടി ല​ഭ്യ​മാ​യാ​ല്‍ സ്പെ​ഷല്‍ ട്രെ​യി​നാ​യി പു​ന​ലൂ​ര്‍ ചെ​ങ്കോ​ട്ട പാ​ത​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ക്കു​ന്നതുവ​രെ ഓ​ടി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു ന​ല്‍​കി​യ​താ​യും എം​പി പ​റ​ഞ്ഞു.

അതേസമയം ഈ ട്രെയിൻ കായംകുളംവരെ നീട്ടണമെന്ന ആവശ്യവും ശക്തമാണ്. കിഴക്കന്മേഖലയിൽ നിന്നും എത്തുന്ന ട്രെയിൻ തീരദേശവും മധ്യതിരുവിതാംകൂറും ആലപ്പുഴ ജില്ലയിലും വരെ എത്തുന്നത് മേഖലയുടെ വികസനത്തിന് ഗുണകരമാണ്.  വിനോദസഞ്ചാരമേഖലക്കും ഈ ട്രെയിൻ ഉപകരിക്കും.

Related News