Sunday
19 Aug 2018

മാതാപിതാക്കള്‍ വീടുവിട്ടത് ഐഎസില്‍ ചേരാന്‍: അനാഥനാക്കപ്പെട്ട മൂന്നു വയസ്സുകാരനു ഇത് പുതു ജന്മം

By: ആഷ്‌ലി മേരി തോമസ്‌ | Thursday 12 October 2017 7:42 PM IST

ടുണീഷ്യ:

തീവ്രവാദിയാകാന്‍ പോയ മാതാപിതാക്കള്‍ മൂലം അനാഥത്വം സ്വീകരിക്കേണ്ടി വന്ന മൂന്നു വയസ്സുകാരനു ഇതു പുതു ജന്മം. ഒരു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം തിരികെയെത്തിയ അവനെ സ്വീകരിക്കാനെത്തിയത് മുത്തച്ഛനായിരുന്നു. ഇനി അവന്‍ മുത്തച്ഛന്റെ ലാളനയില്‍ ജീവിക്കും. ഇസ്ലാമിക് ഗ്രൂപ്പില്‍ ചേര്‍ന്ന തന്റെ മാതാപിതാക്കള്‍ മൂലം നഷ്ടപ്പെട്ടത് ആ കുരുന്നിന്റെ ബാല്യമാണ്. ഒരു വര്‍ഷം തന്റേതല്ലാത്ത കാരണത്താല്‍ ജയില്‍ ജീവിതം അനുഭവിക്കേണ്ടി വന്നൂ തമീം ജന്‍ദൗബിക്ക്.

2016 ഫെബ്രുവരിയില്‍ തമീമിന്റെ മാതാപിതാക്കള്‍ ലിബിയന്‍ ഐഎസ് ക്യാമ്പില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെതുടര്‍ന്ന് വിധവകളുടെയും അനാഥരുടെയും കൂടെ തമീമിനെയും ട്രിപോളിയിലെ ജയിലില്‍ തടവിനു ശിക്ഷിച്ചു. തീവ്രവാദസംഘത്തിന്റെ പിന്മാറ്റത്തെ തുടര്‍ന്ന് ലിംബോയില്‍ നിന്നും അവരെ പിടികൂടി. ആയതിനാല്‍ തീവ്രവാദിയാണെന്ന സംശയത്തില്‍ രാജ്യം അവരെ സ്വീകരിക്കാന്‍ വിസ്സമതിച്ചു.

ഇരുമ്പഴിക്കുള്ളില്‍നിന്നും മോചിതനായ ഏക ബാലനാണ് തമീം. ബുധനാഴ്ചയാണ് തമീം മുത്തച്ഛന്റെ കൈകളിലേക്ക് എത്തുന്നത്. ശേഷിക്കുന്ന കുട്ടികളെ ദിവസങ്ങള്‍ക്കുള്ളില്‍ മാതാപിതാക്കളുടെ കൂടെയോ അല്ലാതെയോ തിരിച്ചുവിടും, ലിബിയയിലെ ടുണീഷ്യന്‍ നയതന്ത്രജ്ഞന്‍ തൗഫീക് അല്‍ ഖസമി.

അനാഥകുട്ടികളെ ആയുധമാക്കി ഐഎസ്

തീവ്രവാദികളുടെ കൈകളില്‍ നിന്നും രക്ഷപെടുന്ന അപൂര്‍വ്വത്തില്‍ അപൂര്‍വ്വം കുട്ടികളിലൊരാണ് തമീം. നിരവധി കുട്ടികള്‍ ഇപ്പോഴും തീവ്രവാദികളുടെ കൈകളിലാണ്. നിര്‍ബന്ധിതമായോ അല്ലാതെയോ ബാല്യം, കൗമാരം, യൗവ്വനം എന്നിവ അവരുടെ മുന്നില്‍ അടിയറവു പറയേണ്ടി വരുന്നു. കൊച്ചുകുട്ടികളെ മനുഷ്യകവചങ്ങളാക്കി ഐഎസ് മാറ്റുന്നു. സാമ്പത്തികമായി ഉള്‍വലിഞ്ഞു നില്‍ക്കുന്ന ഐഎസ് കുരുന്നുകളെ ആയുധമാക്കി ലോകത്തോട് പ്രതികാരം ചെയ്യുന്നു. ആയുധങ്ങള്‍ വാങ്ങാനോ പരിശീലനത്തിനോ സാമ്പത്തികമില്ലാത്ത ഐഎസില്‍ നിന്നും മുതിര്‍ന്ന നേതാക്കളെല്ലാം പിന്‍വാങ്ങിയിരുന്നു. കുരുന്നുകളെ ഭീഷണിപ്പെടുത്തി പട്ടിണിക്കിട്ട് അവരിലൂടെ തീവ്രവാദപ്രവര്‍ത്തനം നടത്തുകയാണിവര്‍.

ഈ അടുത്തായി മുസോളിലെ അനാഥാലയത്തിലെ കുട്ടികളെയും ആയുധമാക്കാന്‍ ഐഎസ് ശ്രമിച്ചിരുന്നു. കണ്ണീരും വേവലാതിയുമായിരുന്നു കിഴക്കന്‍ മുസോളിലെ ഐഎസ് ട്രെയിനിങ് സെന്ററിലെത്തിയ ആണ്‍കുട്ടികള്‍ക്ക്. ആദ്യമൊക്കെ തന്റെ മാതാപിതാക്കളെ കാണാന്‍ ആവശ്യപ്പെടുകയും കരയുകയും ചെയ്യുമായിരുന്നു. 2014 ല്‍ വടക്കന്‍ ഇറാക്കില്‍ തീവ്രവാദികള്‍ സഞ്ചരിച്ചതിന്റെ ഫലമായാണ് ഇവരെ കാണാതായത്.

ആഴ്ചകള്‍ കടന്നുപോയി. അവര്‍ പതിയെ ഗ്രൂപ്പിന്റെ പ്രത്യയശാസ്ത്രത്തെ ഉള്‍ക്കൊണ്ടു. ഷിയാ, യസീദി എന്നീ ന്യനപക്ഷ മുസ്ലീം സമുദായത്തില്‍പ്പെട്ട മൂന്നു വയസ്സു മുതല്‍ പതിനാറു വയസ്സുവരെയുള്ള ആണ്‍കുട്ടികളാണ് ഇവരില്‍ അധികവും. അവര്‍ സ്വമേധയാ തീവ്രവാദികളുടെ സുന്നി ഇസ്ലാം സ്‌കൂളില്‍ വിദ്യഭ്യാസം തുടര്‍ന്നു, അനാഥാലയത്തിലെ അന്തേവാസിയുടെ വെളിപ്പെടുത്തല്‍.

ആണ്‍കുട്ടികളെ പെണ്‍കുട്ടികളില്‍ നിന്നും ശിശുക്കളില്‍ നിന്നും വേര്‍തിരിച്ചാണ് നിര്‍ത്തിയിരുന്നത്. ഖലീഫയുടെ പിന്‍ഗാമികളായി മാറാനുള്ള പരിശീലനത്തിനു വേണ്ടി. തങ്ങളുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ജിഹാദികള്‍ കുട്ടികളെ വിവരശേഖര ശൃംഖലകളാക്കി മാറ്റി.

മുസോളിലെ സുഹുര്‍ ജില്ലയിലെ കോംപ്ലക്‌സുകള്‍ ജിഹാദികളുടെ സൈറ്റുകളിലൊന്നാണ്. ഇപ്പോള്‍ അത് അടച്ചു പൂട്ടിയിരിക്കുന്നു. വാതിലുകള്‍ ഇറാക്കിന്റെ സുരക്ഷാ സേനകള്‍ താഴിട്ടുപൂട്ടി.

അമേരിക്കന്‍ സൈന്യം പ്രത്യാക്രമണത്തിനായി എത്തും മുമ്പെ ഐഎസ് അവിടം വിട്ടിരുന്നു. ഡസന്‍ കണക്കിനു കുട്ടികളെ മസ്തിഷ്‌കക്ഷാളനം (ബ്രെയ്ന്‍ വാഷ്) ചെയ്തതിന്റെ ഭയപ്പെടുത്തുന്ന ഓര്‍മ്മകള്‍ ഇപ്പോഴും അവിടെ അലയടിക്കുന്നുവെന്ന് റോയിറ്റേഴ്‌സ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്.

പ്രവാചകന്‍ മുഹമ്മദിനെ കുറിച്ചുള്ള പദം കറുത്ത നിറത്തില്‍ മതിലില്‍ രേഖപ്പെടുത്തിയിരിക്കുന്നു. നീന്താന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നു. കുതിരകളെ വെടിവെച്ചു കൊല്ലാനും മേയ്ക്കാനും പ്രേരിപ്പിക്കുന്നു. ഇതൊക്കെയായിരുന്നു പ്രധാന പരിശീലനപരിപാടികള്‍. ഇപ്പോള്‍ അവിടം വരണ്ടതും അഴുക്കുചാലുകളാല്‍ നിറഞ്ഞതുമാണ്.

മറ്റൊരു മുറിയില്‍ പാഠപുസ്തകങ്ങളുടെ സ്റ്റോക്കുണ്ട്. ഐഎസ് അതിന്റെ മൃഗീയമായ ധാര്‍മ്മികതയ്ക്ക് അനുയോജ്യമാക്കാന്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള നിരവധി പുസ്തകങ്ങള്‍.

നാലാമത്തെ ഗ്രേഡ് ഗണിതശാസ്ത്ര പുസ്തകത്തിലെ അരിതമെറ്റിക് പ്രശ്‌നങ്ങള്‍ യുദ്ധത്തിന്റെ ചിത്രങ്ങള്‍കൊണ്ടാണ് സൂചിപ്പിച്ചിരിക്കുന്നത്. കവര്‍ പേജില്‍ സമവാക്യങ്ങള്‍ കൊണ്ടുണ്ടാക്കിയ റൈഫിളാണ് കൊടുത്തിരിക്കുന്നത്.

ചരിത്ര പുസ്തകത്തില്‍ ഇസ്ലാം മതത്തെയും ഭീകരവാദപ്രവര്‍ത്തനങ്ങളെയും പ്രശംസിച്ചുകൊണ്ടുള്ള ഏടുകളാണ് ഊന്നിപ്പറയുന്നത്.

‘ഇസ്ലാമിക് സ്റ്റേറ്റ് ഫോര്‍ ഇംഗ്ലീഷ്’ എന്ന് പേരുള്ള മറ്റൊരു പാഠപുസ്തകത്തില്‍ ‘എ ഫോര്‍ ആപ്പിള്‍’ എന്നതിനു പകരം ‘എ ഫോര്‍ ആര്‍മി’ എന്നും ‘ബി ഫോര്‍ ബോള്‍’ എന്നതിനു പകരം ‘ബി ഫോര്‍ ബോംബ്’ എന്നുമാണ് കുട്ടികള്‍ പഠിക്കേണ്ടത്.

‘സ്ത്രീ’ എന്ന വാക്ക് പൂര്‍ണ്ണമായ നിഖാബ് കവര്‍ ധരിച്ച രൂപമില്ലാത്ത ഒരു കറുത്ത രൂപത്തെ ചിത്രീകരിക്കുന്നു. പുസ്തകങ്ങളില്‍ കാണുന്ന മൃഗങ്ങളുടെ മുഖങ്ങള്‍ക്ക് പോലും ഒരു ഇസ്ലാമിക പ്രചരണവുമായി ബന്ധമുണ്ട്. തീവ്രവാദസംഘത്തിലേക്ക് വരുന്ന പെണ്‍കുട്ടികള്‍ പലപ്പോഴും സംഘനേതാക്കളെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നു.

നിര്‍വീര്യമാക്കപ്പെട്ട ഇതു പോലുള്ള ഐഎസ് സെന്ററുകള്‍ ഇനിയും പുനര്‍ജനിക്കാതിരിക്കട്ടെ.

 

Related News