Tuesday
20 Nov 2018

ബുള്ളറ്റ് ട്രെയിന്‍ റൂട്ടിലെ ട്രെയിനുകളിലെ 40% സീറ്റുകളും കാലി

By: Web Desk | Wednesday 1 November 2017 5:10 PM IST

മുംബൈ:

ബുള്ളറ്റ് ട്രെയിന്‍ നടപ്പിലാക്കുന്ന മുംബൈ അഹമ്മദാബാദ് റൂട്ടില്‍  ട്രെയിനുകളിലെ  40 ശതമാനം സീറ്റുകളും നിലവില്‍ കാലിയായാണ് ഓടുന്നത്. കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കിടയില്‍ മുംബൈ-അഹമ്മദാബാദ് മേഖലയില്‍ 30 കോടി കടം വരുത്തിവച്ചു. ദക്ഷിണ റെയില്‍വെയ്ക്ക് ഇത് വന്‍ നഷ്ടമായി കണക്കാക്കുന്നു.

മുംബൈ സ്വദേശിയായ അനില്‍ ഖാല്‍ഘലി നല്‍കിയ വിവരവകാശ പ്രകാരമാണ് ഈ കണക്കുകള്‍ വ്യക്താമാക്കുന്നത്. ഒരു മാസം 10 കോടി കണക്കില്‍ 30 കോടിയോളം നഷ്ടം ഉണ്ടായി, കണക്കുകള്‍ വ്യക്തമാക്കുന്നു. 1 ലക്ഷം കോടി രൂപ ഇതിനായി ചെലവഴിക്കാനുള്ള നീക്കങ്ങള്‍ ഗവണ്‍മെന്റിനുണ്ടായിരുന്നു. പക്ഷേ, ശരിയായ രീതിയില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞില്ല, അനില്‍ ഖാലഘലി പറഞ്ഞു. ബുള്ളറ്റ് ട്രെയിന്‍ പ്രൊജക്ടിന്റെ സാധ്യത എത്രമാത്രം ഉണ്ടെന്ന് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ ജൂലൈ 1 മുതല്‍ സെപ്തംബര്‍ 30 വരെ 31 മെയില്‍ എക്‌സ്പ്രസ് ട്രെയിനുകളാണ് സര്‍വ്വീസ് നടത്തിയത്. 706,446, സീറ്റുകളാണുള്ളത്. ഇതില്‍ 398,002 സീറ്റുകളാണ് ബുക്ക് ചെയ്തത്. 42,53,11,471 വരുമാനം പ്രതീക്ഷിച്ചതില്‍ 26,74,56,982 വരമാനമേ ഉണ്ടാക്കിയുള്ളു. 15,78,54,489 കോടിയുടെ നഷ്ടത്തിലാണ് ഈ ട്രെയിനുകള്‍ പായുന്നത്.