Friday
21 Sep 2018

ബിജെപി ദേശീയനിര്‍വാഹക സമിതി അംഗം വി മുരളീധരന്റെ പത്രിക തള്ളുമോ

By: Web Desk | Wednesday 14 March 2018 11:35 AM IST

ന്യൂഡല്‍ഹി: ബിജെപി ദേശീയനിര്‍വാഹക സമിതി അംഗം വി മുരളീധരന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പിഴവ്.രാജ്യസഭാ സീറ്റിലേക്കു മത്സരിക്കാന്‍ നൽകിയ സത്യവാങ്മൂലത്തില്‍ ആണ് പിഴവ് സംഭവിച്ചത്. മഹാരാഷ്ട്രയില്‍ നിന്നാണു മുരളീധരന്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

ഇതുവരെ ആദായനികുതി അടച്ചിട്ടില്ലെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ 2016 ല്‍ കഴക്കൂട്ടത്തില്‍ നിന്നും മത്സരിക്കുമ്പോൾ  സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആദായനികുതി അടച്ചതായാണ് രേഖപ്പെടുത്തിയത്.

2016ല്‍ കഴക്കൂട്ടത്തു നിന്ന് നിയമസഭയിലേക്കു മത്സരിക്കുമ്പോൾ  മുരളീധരന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആദായ നികുതി അടച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ രാജ്യസഭാ തിരഞ്ഞെടുപ്പിനായി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികക്കൊപ്പം  ഹാജരാക്കിയ സത്യവാങ് മൂലത്തില്‍ ആദായ നികുതി അടച്ചിട്ടില്ലെന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. സത്യവാങ്മൂലത്തില്‍ ബോധപൂര്‍വ്വം വിവരങ്ങള്‍ മറച്ചുവച്ചുവെന്നു കാണിച്ച്‌ വേണമെങ്കില്‍ പത്രിക തിരഞ്ഞെടുപ്പ് കമ്മിഷനു തള്ളാം.

Related News