Saturday
22 Sep 2018

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ യുവാവിന് വലതുകാൽ നഷ്ടപ്പെട്ടു

By: Web Desk | Monday 5 March 2018 2:24 PM IST

വാഷിങ്ടൺ : മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ മൂലം  അമേരിക്കൻ യുവാവിന് വലതുകാൽ നഷ്ട്ടപെട്ടു. അമേരിക്കക്കാരനായ റൗള്‍ റെയ്‌സ്നാണു കാൽ നഷ്ടമായത്. മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ എന്നറിയപ്പെടുന്ന necrotizing fasciitsi ബാധയിലൂടെയാണ് കാൽ നഷ്ടപെട്ടത്.

ശരീരത്തില്‍ കടന്നതിനു ശേഷം മൃദുകോശങ്ങളെ നശിപ്പിക്കുകയാണ് ഈ ബാക്ടീരിയ ചെയ്യുന്നത്.

ജോലിക്കിടെ ഉണ്ടായ ചെറിയപരിക്കിന്റെ ഫലമാകാം വലതുകാല്‍പാദത്തില്‍ പ്രത്യക്ഷപ്പെട്ട കുമിളയെന്നാണ് അമേരിക്കക്കാരനായ റൗള്‍ റെയ്‌സ് വിചാരിച്ചത് .എന്നാൽ ഒരു രാത്രി കൊണ്ട് ഈ യുവാവിന്റെ ജീവിതം മാറി മറിയുകയായിരുന്നു. കുമിള കാല്‍പാദം മുഴുവന്‍ വ്യാപിച്ചതിനെ തുടര്‍ന്ന് പിറ്റേന്ന് ആശുപത്രിയിലേക്ക് പോയ റൗള്‍
തുടര്‍ന്ന് നടത്തിയ എക്‌സ് റേ പരിശോധനയിലാണ് റൗളിന്റെ കാലില്‍ മാസംഭക്ഷിക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യത്തെ കുറിച്ച് സൂചന ലഭിച്ചത്.

ബാക്ടീരിയ ശരീരത്തിലേക്ക് വ്യപിക്കുന്നതു തടയുന്നതിന് വേണ്ടിയാണു കാൽ മുറിച്ചു മാറ്റിയത്. സാധാരണയായി  ഉപ്പു നിറഞ്ഞതോ ലവണാംശമുള്ളതോ ആയ വെള്ളത്തില്‍നിന്ന് നാല് ജീവികളിലൂടെയാണ് ബാക്ടീരിയ ബാധയുണ്ടാകുന്നത്.

ഏറെ അപകടകരമായ ഈ ബാക്ടീരിയ ബാധ വളരെ കുറച്ച് സമയത്തിനുള്ളില്‍ തന്നെ മരണകാരണവുമായേക്കാം.

 

Related News