Friday
25 May 2018

ഈ ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ ഡിസംബര്‍ 31ന് ശേഷം അസാധു

By: Web Desk | Wednesday 27 December 2017 3:17 PM IST

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് റായ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, ഭാരതീയ മഹിളാ ബാങ്ക് എന്നിവയില്‍ അക്കൗണ്ട് ഉള്ളവര്‍ തങ്ങളുടെ ചെക്ക് ബുക്ക് മാറ്റിയെടുക്കാന്‍ സമയമായി. പഴയ ചെക്ക് ബുക്കുകള്‍ ഡിസംബര്‍ 31 ന് അസാധുവാകുമെന്ന് അധികൃതര്‍ അറിയിച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ലയിച്ച ഈ അസോസിയേറ്റ് ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് പുതിയ ഐ.എഫ്.എസ്.സി കോഡ് പതിപ്പിച്ച പുതിയ ചെക്ക് ബുക്ക് ബാങ്ക് വിതരണം ചെയ്യും.മുന്‍പ് പഴയ ചെക്ക് ബുക്ക് ഉപയോഗിക്കാനുള്ള സമയ പരിധി സെപ്റ്റംബര്‍ 30 ആയിരുന്നു. പിന്നീട് തിയതി നീട്ടുകയായിരുന്നു.

പുതിയ ചെക്ക് ബുക്കുകള്‍ സ്വീകരിക്കുന്നതിന് ഏറ്റവും അടുത്തുള്ള ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിച്ചാല്‍ മതിയാകും. അതുകൂടാതെ എടിഎം അല്ലെങ്കില്‍ എസ്ബിഐയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും പുതിയ ചെക്ക് ബുക്ക് നേടാം.അതുകൂടാതെ പഴയ കോഡുകള്‍ അടിസ്ഥാനമാക്കിയുള്ള എല്ലാ ഇടപാടുകളും തുടര്‍ന്നും തുടരുമെന്ന് എസ്ബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുതിയ കോഡുകള്‍ ആന്തരികമായി ലയിപ്പിച്ചുവെങ്കിലും, പഴയ കോഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ തത്കാലം റദ്ദാക്കുകയില്ല എന്നും എസ്ബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.