Friday
25 May 2018

കെട്ടിടത്തിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു

By: Web Desk | Friday 13 April 2018 3:29 PM IST

ന്യൂഡല്‍ഹി: ബഹുനിലക്കെട്ടിടത്തിന് തീപ്പിടിച്ച്‌ ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു. രാകേഷ് നാഗ്പാല്‍ (40), ഭാര്യ ടിന നാഗ്പാല്‍ (35), മക്കളായ ദേവേഷ് നാഗ്പാല്‍ (പത്ത്), ശ്രേയ നാഗ്പാല്‍ (ആറ്) എന്നിവരാണ് മരിച്ചത്. മരിച്ച രാകേഷ് നാഗ്പാലിന്റെ അമ്മ സരബ്ജിത്ത് നാഗ്പാല്‍ (91), ഐശ്വര്യ, നീലു എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. പരിക്കേറ്റവരെ അംബേദ്കര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച പുലർച്ചയോടെയാണ് അപകടം നടന്നത്. തീ പിടുത്തം ഉണ്ടായ സമയത്ത് കുടുംബാംഗങ്ങളെല്ലാം ഉറക്കത്തിലായിരുന്നു. കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ സ്ഥാപിച്ചിരുന്ന ഇലക്‌ട്രിക് മീറ്ററില്‍നിന്ന്   തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. തീ പിടുത്തത്തിൽ നിര്‍ത്തിയിട്ടിരുന്ന നാല് കാറുകളും രണ്ട് ബൈക്കുകളും നാല് സ്‌കൂട്ടറുകളും കത്തിനശിച്ചു. പുലർച്ചെ 2.15 ഓടെയാണ് തീപ്പിടിത്തമുണ്ടായത് എന്നാൽ രാവിലെ നാലുമണിയോടെയാണ് തീ പൂര്‍ണമായും കെടുത്താനായത്. അഗ്നിശമന സേനാംഗങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.