Wednesday
23 Jan 2019

ഇറ്റാലിയന്‍ സംവിധായകന്‍ ബെര്‍നാഡോ ബെര്‍ത്തലൂച്ചി അന്തരിച്ചു

By: Web Desk | Monday 26 November 2018 7:06 PM IST

റോം: ഓസ്കാർ പുരസ്‌കാരജേതാവ് ഇറ്റാലിയന്‍ സംവിധായകന്‍ ബെര്‍നാഡോ ബെര്‍ത്തലൂച്ചി (77) അന്തരിച്ചു. കാന്‍സര്‍ ബാധിതനായിരുന്ന അദ്ദേഹം പത്തു വര്‍ഷത്തോളമായി വീല്‍ചെയറിലായിരുന്നു. ഇറ്റലിയിലെ പാര്‍മയില്‍ ജനിച്ചു. പിതാവ് അറ്റിലിയോ ബെര്‍ത്തലൂച്ചി കവിയും ചരിത്രകാരനും ചലച്ചിത്ര നിരൂപകനുമൊക്കെയായിരുന്നു. 22-ം വയസ്സില്‍ ആദ്യ സിനിമ സംവിധാനം ചെയ്തു. ദ് ലാസ്റ്റ് എംപറര്‍ എന്ന സിനിമയ്ക്കു മികച്ച സംവിധായകനും അവലംബിത തിരക്കഥയ്ക്കുമുള്ള ഓസ്കര്‍ നേടി. 2011ലെ കാന്‍ ചലച്ചിത്രമേളയില്‍, സിനിമയ്ക്കു നല്‍കിയ സംഭാവനകള്‍ക്ക് ആദരസൂചകമായി പാം ഡി ഓര്‍ പുരസ്കാരം നല്‍കുകയുണ്ടായി. 2012 ല്‍ പുറത്തിറങ്ങിയ മീ ആന്‍ഡ് യു ആണ് അവസാന ചിത്രം.