Saturday
26 May 2018

കാര്‍ബണിലെ പുതിയ ടീസര്‍ എത്തി

By: Web Desk | Thursday 18 January 2018 4:56 PM IST

ഫഹദ് ഫാസലില്‍ നായകനാകുന്ന കാര്‍ബണിന്‍റെ പുതിയ ടീസര്‍ പുറത്തിറങ്ങി. വേണു സംവിധാനം ചെയ്യുന്ന ചിത്രം നാളെ (ജനുവരി 19) റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിന്‍റെ പുതിയ ടീസര്‍ റിലീസ് ചെയ്തത്. ഫഹദിന്‍റെ കഥാപാത്രത്തെ കുറിച്ച് ആകാംക്ഷ നിറയ്ക്കുന്നതാണ് പുതിയ ടീസറില്‍ ഒരുക്കിയിരിക്കുന്നത്.

ഇതിനുമുമ്പ് മമ്മൂട്ടിയെ നായകനാക്കി മുന്നറിയിപ്പ് എന്ന ചിത്രം സംവിധാനം ചെയ്തു. യുട്യൂബില്‍ റിലീസ് ചെയ്ത ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ക്കും ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ വിശാല്‍ ഭരദ്വാജാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

ഫഹദ് ഫാസില്‍, മംമ്ത മോഹന്‍ദാസ്, സൗബിന്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, മണികണ്ഠന്‍, കൊച്ചു പ്രേമന്‍, ചേതന്‍ ഭഗത്, ഷറഫുദ്ദീന്‍, പ്രവീണ എന്നിങ്ങനെ വമ്പന്‍ താരനിര ചിത്രത്തിലുണ്ട്. കെ യു മോഹനന്‍ ആണ് ചിത്രത്തിന്‍റെ ഛായഗ്രാഹകന്‍.

Related News