Monday
16 Jul 2018

സ്വാശ്രയ മാനേജ്‌മെന്‍റുകള്‍ക്ക് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം

By: Web Desk | Wednesday 11 April 2018 9:58 PM IST

ന്യൂഡല്‍ഹി:

സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി. പണംവാങ്ങി അനര്‍ഹര്‍ക്കു പ്രവേശനം നല്‍കുന്നത് സ്വാശ്രയ മാനേജ്‌മെന്റുകളുടെ രീതിയാണ്. അര്‍ഹരായ വിദ്യാര്‍ഥികള്‍ പുറത്തു നില്‍ക്കുമ്പോള്‍ അനര്‍ഹര്‍ക്കു പ്രവേശനം നല്‍കുന്നുവെന്നും കോടതി വിമര്‍ശിച്ചു. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് പരാമര്‍ശം. കോടതിയെ സമീപിച്ച ഒന്‍പതുപേരില്‍ അഞ്ചുപേരും ഒന്നാംവര്‍ഷം തോറ്റിരുന്നു.

മലബാര്‍ മെഡിക്കല്‍ കോളജിലെ പ്രവേശനത്തില്‍ അപാകതയുണ്ടെന്ന് കണ്ടെത്തി പത്ത് വിദ്യാര്‍ഥികളുടെ പ്രവേശനം റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. വിദ്യാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ്റ് മുദ്രവച്ച കവറില്‍ ആരോഗ്യ സര്‍വകലാശാല കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കരുണ, കണ്ണൂര്‍ മെഡിക്കല്‍ പ്രവേശന ഓര്‍ഡിനന്‍സ് റദ്ദാക്കിയതിനു പിന്നാലെയാണ് മറ്റൊരു സ്വകാര്യ മെഡിക്കല്‍ കോളജിന്റെ കാര്യത്തിലും സുപ്രിംകോടതി ശക്തമായ നിലപാട് എടുക്കുന്നത്.

Related News