Monday
22 Oct 2018

പത്താം കയത്തില്‍ യുവാവ് മുങ്ങിമരിച്ചു

By: Web Desk | Wednesday 24 January 2018 3:50 PM IST

കോഴിക്കോട്: കോടഞ്ചേരി തുഷാരഗിരിക്കടുത്ത് പുലിക്കയം പത്താം കയത്തില്‍ യുവാവ് മുങ്ങിമരിച്ചു. ചെലവൂര്‍ പള്ളിത്താഴം കട്ടയാട്ട് പറമ്പത്തു  അബ്ദുല്‍ അസീസിന്‍െറ മകന്‍ ഫഹദ്(23) ആണ് മരിച്ചത്.

കൂട്ടുകാരോടൊപ്പം തുഷാരഗിരിയില്‍ കുളിക്കാന്‍ പോയ ഫഹദ് പുഴയില്‍ കാല്‍വഴുതി വീഴുകയായിരുന്നു.

ഫഹദിനു ഖത്തറിലായിരുന്നു  ജോലി . മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍.

Related News