Monday
28 May 2018

തിയേറ്ററിലെ ബാലികാപീഡകന്‍; അബുദാബിയിലെ വെള്ളി ആഭരണ മുതലാളി

By: Web Desk | Wednesday 16 May 2018 9:43 AM IST

കെ രംഗനാഥ്

അബുദാബി: എടപ്പാളിലെ സിനിമാ തിയേറ്ററില്‍ മാതാവിന്‍റെ ഒത്താശയോടെ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പാലക്കാട് തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി അബുദാബിയിലെ ഏറ്റവും വലിയ വെള്ളി ആഭരണശാലയുടെ ഉടമ. മുതലാളി അകത്തായെങ്കിലും ഹംദാന്‍സ്ട്രീറ്റിന് സമീപത്തെ ആഭരണശാല ഇന്നലെയും തുറന്നുപ്രവര്‍ത്തിച്ചു.

കേരളാ പൊലീസിന്‍റെ അഭ്യര്‍ഥനയനുസരിച്ച് അറുപതുകാരനായ മൊയ്തീന്‍കുട്ടിയെക്കുറിച്ച് അബുദാബി പൊലീസും അനേ്വഷണം ആരംഭിച്ചതായാണ് സൂചന. ദുബായിലും ഷാര്‍ജയിലും റാസല്‍ഖൈമയിലും ജൂവലറികളടക്കം നിരവധി ബിസിനസ് സ്ഥാപനങ്ങളില്‍ പങ്കാളിത്തമുള്ള ഇയാള്‍ നാട്ടിലും ഇലക്‌ട്രോണിക് ബിസിനസ് സ്ഥാപനങ്ങളടക്കം വലിയൊരു ശൃംഖലയുടെ ഉടമ കൂടിയാണ്. ഫ്ലാറ്റുകളും ഷോപ്പിങ് കോംപ്ലക്‌സുകളും സ്വന്തമായുള്ള ഇയാളുടെ ഫ്ലാറ്റിലാണ് തിയേറ്ററില്‍ മൊയ്തീന്‍ കുട്ടിയോടൊപ്പമുണ്ടായിരുന്ന സ്ത്രീയും അവരുടെ മൂന്ന് പെണ്‍കുട്ടികളും താമസിക്കുന്നത്. മൊയ്തീന്‍കുട്ടി കുടുംബത്തോടൊപ്പം ഏറെക്കാലമായി അബുദാബിയിലായിരുന്നു താമസം. തന്‍റെ ഫ്ലാറ്റില്‍ താമസിപ്പിച്ചിരുന്ന സ്ത്രീയും പെണ്‍കുട്ടികളുമായുള്ള ഇയാളുടെ വഴിവിട്ട ബന്ധത്തെ തുടര്‍ന്ന് കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ പതിവായിരുന്നുവെന്നും പറയപ്പെടുന്നു.

തന്‍റെ വെപ്പാട്ടിയുടെ ഭര്‍ത്താവിനെ മൊയ്തീന്‍കുട്ടി ഈയിടെ ദുബായിലേക്ക് കൊണ്ടുവന്ന് തനിക്ക് പങ്കാളിത്തമുള്ള സ്ഥാപനത്തില്‍ ജോലി നല്‍കിയിരുന്നു. പിടിയിലായ സ്ത്രീയും പ്ലസ് വണ്ണിനും എട്ടാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന അവരുടെ പെണ്‍മക്കളുമായുള്ള രതിവൈകൃതങ്ങള്‍ക്ക് ശല്യമുണ്ടാകാതിരിക്കാനായിരുന്നു ഭര്‍ത്താവിനെ ഇങ്ങോട്ട് കൊണ്ടുവന്ന് തൊഴില്‍ നല്‍കിയതത്രേ. എന്നാല്‍ ഈ വിവരങ്ങളെല്ലാം അബുദാബിയില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും കുടുംബാംഗങ്ങള്‍ക്കും മൊയ്തീന്‍ കുട്ടിയുടെ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ചോര്‍ത്തിക്കിട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് കുടുംബകലഹം നിത്യസംഭവമായതോടെ മൊയ്തീന്‍കുട്ടി ഭാര്യയെയും കുടുംബത്തെയും തൃത്താലയിലേക്ക് പറിച്ചുനട്ടു.
ഇയാളുടെ ഒരു മകന്‍ ഇപ്പോള്‍ ദുബായില്‍ ഒരു ബിസിനസ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്നു. പിതാവിന്റെ വഴിവിട്ട ദുര്‍നടപടികള്‍ കണ്ടും കേട്ടും മടുത്ത ഈ മകന്‍ ഏറെക്കാലമായി മൊയ്തീന്‍കുട്ടിയുമായി അകന്നു കഴിയുന്നു. അബുദാബിയിലും ദുബായിലുമായി ചില ഫിലിപ്പൈന്‍ സ്ത്രീകളേയും ഈ സ്ത്രീലമ്പടന്‍ വെപ്പാട്ടികളായി പാര്‍പ്പിച്ചിട്ടുണ്ടെന്നും വിശ്വസനീയ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു. മൊയ്തീന്‍ കുട്ടിയെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് അബുദാബി പൊലീസ് ബുധനാഴ്ചയോടെ കേരളാ പൊലീസിന് ഇന്ത്യന്‍ എംബസി വഴി കൈമാറുമെന്നും സൂചനയുണ്ട്.

Related News