Saturday
16 Dec 2017

തീരന്‍: അധികാരം ഒണ്ട്‌റു

By: Web Desk | Friday 17 November 2017 11:09 PM IST

സിനിമ: തീരന്‍ അധികാരം ഒണ്ട്‌റു
സംവിധായകന്‍: വിനോദ്
അഭിനേതാക്കള്‍: കാര്‍ത്തി, രാകുല്‍ പ്രീത് സിങ്, അഭിമന്യു സിങ്.

കഥാസാരം
ഒരു പൊലീസ് എസ് പി ആരും അറയ്ക്കുന്ന ഒരു കേസ് കൈകാര്യം ചെയ്യാന്‍ ആഗ്രഹിക്കുന്നു – ഒരു കൊള്ള സംഘത്തെ പിടികൂടാന്‍.

കഥ തുടങ്ങുന്നത് തീരനു (കാര്‍ത്തി) ലഭിക്കുന്ന ഫോണ്‍ സന്ദേശത്തോടെ. ആ കേസ് ഫ്‌ളാഷ് ബാക്കിലൂടെ അവന്റെ കഥയിലൂടെ, പ്രിയയുമായുള്ള (രാകുല്‍ പ്രീത്) പ്രണയത്തിലൂടെ നീങ്ങുന്നു. ഈ കേസ് എങ്ങനെ അവന്റെ ജീവിതം കീഴ്‌മേല്‍ മറിക്കുന്നുവെന്നതാണ് കഥയുടെ സസ്‌പെന്‍സ്.
പ്രണയ കഥ ഭംഗിയായി പറഞ്ഞുവച്ച ശേഷം വ്യതസ്തതകള്‍ നിറഞ്ഞ ഒരു പൊലീസ് കഥയായി സിനിമ മാറുന്നു. തെരക്കേറിയ രാജസ്ഥാന്‍ മാര്‍ക്കറ്റിലൂടെയുള്ള ഗാങ് ഓപ്പറേഷന്‍, ഗാങ് നേതാവിനെ ചോദ്യം ചെയ്യുന്ന രംഗം ഒക്കെ അവതരണ ഭംഗികൊണ്ടു തീരനെ വ്യതസ്തമാക്കുന്നു.