Tuesday
22 Jan 2019

സഞ്ജീവ് ഭട്ടിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ഭാര്യ

By: Web Desk | Thursday 20 September 2018 10:20 PM IST

പാലന്‍പൂര്‍: 22 വര്‍ഷം പഴക്കമുള്ള കേസില്‍ ഗുജറാത്ത് പൊലീസ് രണ്ടാഴ്ച മുന്‍പ് അറസ്റ്റു ചെയ്ത മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ഭാര്യ ശ്വേത ഭട്ട്. 1998ല്‍ അഭിഭാഷകനെതിരെ ക്രിമിനല്‍ കേസ് കെട്ടിച്ചമച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഈമാസം അഞ്ചിനാണ് ഭട്ടിനെ കസ്റ്റഡിയിലെടുക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് സഞ്ജീവ് ഭട്ടിനെയും കൂട്ടുപ്രതിയായ ഇന്‍സ്‌പെക്ടറെയും റിമാന്‍ഡില്‍ വിട്ടുകിട്ടാനുള്ള ഹര്‍ജി കോടതി തള്ളുകയും ഇരുവരെയും പാലന്‍പൂര്‍ സബ്ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയയ്ക്കുകയും ചെയ്തിരുന്നു.

Related News