Friday
19 Jan 2018

ആദ്യ മുസ്‌ലിം മേയറെ അറസ്റ്റു ചെയ്യണമെന്ന ആവശ്യവുമായി പ്രതിഷേധം

By: Web Desk | Sunday 14 January 2018 2:34 PM IST

ന്യൂയോര്‍ക്ക്: ലണ്ടനിലെ ആദ്യ മുസ്‌ലിം മേയറെ അറസ്റ്റു ചെയ്യണമെന്ന ആവശ്യവുമായി ട്രംപ് അനുകൂലികളുടെ പ്രതിഷേധം. ശനിയാഴ്ച മേയര്‍ സാദിഖ് ഖാന്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം.

ഫാബിയന്‍ സൊസൈറ്റിയിലെ കോണ്‍ഫറന്‍സ് ഹാളിലേക്ക് ട്രംപ് അനുകൂലികള്‍ കടന്നുവരികയും അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ പൊലീസ് അദ്ദേഹത്തെ സുരക്ഷിതമായി പുറത്തുകടക്കാന്‍ സഹായിച്ചു.
സാദിഖ് ഖാന്‍ വിശ്വാസവഞ്ചകനാണെന്നും അദ്ദേഹത്തിന്റേത് ദുര്‍ഭരണമാണെന്നും അയാള്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അനാദരിച്ചെന്നും ആരോപിച്ചാണ് ട്രംപ് അനുകൂലികളുടെ അതിക്രമം.

മേയര്‍ പ്രസംഗിച്ചു തുടങ്ങവെ ഡെവെ റസല്‍ എന്നയാളും നാലഞ്ചുപേരും കോണ്‍ഫറന്‍സ് ഹാളിനു സമീപം യു.എസ് പതാകയും ബ്രക്‌സിറ്റ് അനുകൂല മുദ്രാവാക്യങ്ങളുമായി രംഗത്തുവരികയായിരുന്നു.