സാരി ഉടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്‌…

സാരി ഉടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്‌…
January 23 08:55 2014

സ്ത്രീകളുടെ വ്യക്തിത്വം, തനിമ, സൗന്ദര്യം എന്നിവ ഉയർത്തിക്കാട്ടാൻ സാരിയോളം മികച്ച വേഷം മറ്റൊന്നില്ല. ഓരോരുത്തരുടേയും ശരീര പ്രകൃതിയ്ക്ക്‌ ഇണങ്ങുന്ന വിധം സാരി ഉടുത്താൽ പാർട്ടികളോ, പബ്ളിക്ക്‌ ഫങ്ങ്ഷനുകളോ, ജോലി സ്ഥലമോ എവിടെയായാലും തിളങ്ങി നില്ക്കാം. സാരി ഉടുക്കുമ്പോൾ താഴെ പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നന്ന്‌.

  • വണ്ണം കൂടുതൽ ഉള്ളവരും, ഉയരം കുറഞ്ഞവരും സാരി ഉടുക്കുമ്പോൾ കൂടുതൽ ഞൊറിവിട്ട്‌ ഉടുക്കുന്നതാണ്‌ നല്ലത്‌.
  • ഉയരം കുറഞ്ഞവർക്ക്‌ സാരി ഒറ്റപാളിയായി ഇടുന്നത്‌ നന്നായി ഇണങ്ങും.
  • വീതി കൂടിയ ബോർഡറാണ്‌ ഉയരം ഉള്ളവർക്ക്‌ ചേരുന്നത്‌., വീതി കുറഞ്ഞതാണ്‌ പൊക്കം കുറഞ്ഞവർക്ക്‌ ഉത്തമം.
  • ചൂടു കാലാവസ്ഥയിൽ കറുപ്പ്‌ നിറം ഒഴിവാക്കണം.
  • നിറമുള്ളവർക്ക്‌ ഡാർക്കാണ്‌ ചേരുന്നത്‌, ഇരുണ്ട നിറമുള്ളവർക്ക്‌ ലൈറ്റ്‌ ഷേയ്ഡുകളാണ്‌ കൂടുതൽ ഇണങ്ങുന്നത്‌.
  • സേഫ്റ്റി പിന്നുകൾ ആവശ്യത്തിനു മാത്രം ഉപയോഗിക്കുക.
  • വില കൂടിയ സാരികൾ ഡ്രൈ-ക്ളീനിങ്ങ്‌ ചെയ്യുന്നതാണ്‌ ഉത്തമം.
  • ഒറ്റ പാളിയായി ഇടുമ്പോൾ ഭംഗി തോന്നുന്ന സാരികൾ ഞൊറിവിട്ട് ഭംഗി കളയരുത്.
  Categories:
view more articles

About Article Author