Monday
22 Jan 2018

ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ ക്രിസ്മസ് കാർഡ്!

By: Web Desk | Monday 18 December 2017 2:52 PM IST

ലോകത്തിലെ ഏറ്റവും ചെറിയ ക്രിസ്മസ് കാർഡ് വികസിപ്പിച്ചെടുത്തതായി ബ്രിട്ടീഷ് ശാസ്ത്രജ്ഞർ.ഒരു പോസ്റ്റൽ സ്റ്റാമ്പിന്റെ വലുപ്പമാണിതിനുള്ളത്. നാഷണൽ ഫിസിക്കൽ ലബോറട്ടറി (NPL) ആണ് കാർഡ് വികസിപ്പിച്ചെടുത്തത് .

15 x 20 മൈക്രോ മീറ്റർ ആണ് കാർഡിന്റെ വലിപ്പം. പ്ലാറ്റിനം – സിലിക്കൺ നൈട്രൈഡ് കോട്ടിങിലാണ് കാർഡിന്റെ നിർമ്മാണം. അയോൺ ബീം ഉപയോഗിച്ചാണ് കാർഡിന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത്. കാർഡിന്റെ കവറിൽ ഒരു മഞ്ഞുമനുഷ്യന്റെ രേഖാചിത്രം അലേഖനം ചെയ്തിട്ടുണ്ട്

എൻപിഎല്ലിലെ ഉദ്യോഗസ്ഥന്മാരായ ഡോ ഡേവിഡ് കോക്സ്, ഡോ. കിങ് മിൻഗഡ് എന്നിവരാണ് കാർഡിന്റെ നിർമ്മാണത്തിന് നേതൃത്വം വഹിച്ചവർ.
മുൻപും എൻപിഎൽ ഏറ്റവും ചെറിയ ക്രിസ്മസ് കാർഡ് വികസിപ്പിച്ചിരുന്നു. 200 x 209 മൈക്രോ മീറ്ററായിരുന്നു അതിന്റെ വലിപ്പം.