Wednesday
17 Oct 2018

യുപിയിലെ ഈ ഗ്രാമത്തില്‍ ഹിന്ദു- മുസ്ലിം വേര്‍തിരിവില്ല

By: Web Desk | Thursday 11 October 2018 11:07 AM IST

ആഗ്ര: യുപിയിലെ ഷൗക്കത്ത് അലിയുടെ വീടിന്റെ മുറ്റം കണ്ടാല്‍ മറ്റൊരു ഗ്രാമം പോലെ തോന്നും. ഇടയഗ്രാമത്തിന്റെ നിശബ്ദദതയെ മുറിച്ച് കടന്നുപോയത് ഒരു മുസ്ലിം പള്ളിയില്‍ നിന്നുള്ള ബാങ്കുവിളി മാത്രമാണ്. ഇവിടെ, ഷൗക്കത്തലിയുടെ വീട് ഒരു ഒരു മാതൃകാ ഗ്രാമമാകുന്നത് മതസൗഹാര്‍ദ്ദത്തോടെ താമസിക്കുന്ന കുറച്ചുപേരുടെ മഹിമകൊണ്ടുകൂടിയാണ്.

മുസ്ലിം- ഹിന്ദു കുടുംബത്തില്‍പ്പെട്ട 20,000ത്തോളം കുടുംബങ്ങളാണ് സാധന്‍ ഗ്രാമത്തില്‍ സമുദായ ഭ്രഷ്ടിന്റെ ഭയമില്ലാതെ താമസിക്കുന്നത്. ഹിന്ദുവായി ജനിച്ചാലും ഇസ്മാമിക വിശ്വാസത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ലെന്ന് അവര്‍ നമ്മെ പഠിപ്പിക്കുന്നു.
ഭൂരിഭാഗവും ഹിന്ദുക്കള്‍ താമസിക്കുന്ന ഈ ഗ്രാമത്തില്‍ 6,000ത്തോളം മുസ്ലിം കുടുംബങ്ങളും താമസിച്ചുവരുന്നു.
ഒറംഗസേബിന്റെ കാലഘട്ടത്തില്‍ അനേകം ഹിന്ദു കുടുംബങ്ങള്‍ ഇസ്ലാമിക മതം സ്വീകരിച്ചിരുന്നു. ഏറെക്കാലങ്ങള്‍ക്കുശേഷം 1923ല്‍ നടന്ന മെഹാപഞ്ചായത് സിമിതിയില്‍ ലക്ഷ്മി സിങ് എന്ന യുവതി ഹിന്ദുമതവിശ്വാസത്തിലേയ്ക്ക് വീണ്ടും മതപരിവര്‍ത്തനം നടത്തിയെത്തുകയും ചെയ്തു. ഇത് അനേകം മതപരിവര്‍ത്തനങ്ങള്‍ക്ക് കാരണമായി മാറുകയും ചെയ്തിരുന്നു.
1920കളിലുണ്ടായ മതപരിവര്‍ത്തനങ്ങള്‍ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിന്റെ സഹായത്തോടെയാണ് നടത്തി വന്നിരുന്നത്. ഇക്കാലയളവില്‍ ആര്‍എസ്എസിന് സംഭാവന ലഭിച്ചിരുന്നതായും ചരിത്രങ്ങള്‍ പറയുന്നു.
ഇന്ന് കാലങ്ങള്‍ക്ക് ശേഷം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭക്ഷണത്തിന്റെ പേരില്‍പോലും ഹിന്ദു മുസ്ലിം സംഘര്‍ഷങ്ങള്‍ ഉടലെടുക്കുമ്പോള്‍ ഈ ഗ്രാമത്തിലുള്ളവര്‍ മറ്റുള്ളവരുടെ ഭക്ഷണത്തെ വിശ്വാസങ്ങളെയും ബഹുമാനിക്കുകയാണ് ചെയ്യുന്നത്.

Related News