Wednesday
17 Oct 2018

തിത്‌ലി ചുഴലിക്കാറ്റിൽ വന്‍ നാശ നഷ്ടം ; എട്ടു പേർ മരിച്ചു

By: Web Desk | Thursday 11 October 2018 2:31 PM IST

ഭുവനേശ്വര്‍ : ഇന്ന് രാവിലെ ഒഡീഷ തീരത്ത് എത്തിച്ചേര്‍ന്ന തിത്‌ലി ചുഴലിക്കാറ്റ് വന്‍ നാശ നഷ്ടമാണ് ഒഡീഷയിലും അയല്‍ സംസ്ഥാനമായ ആന്ധ്രാ പ്രദേശിലും ഉണ്ടാക്കിയത്. ആന്ധ്രയില്‍ എട്ടുപേർ  മരണപ്പെട്ടതായി ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു. അതിതീവ്ര ചുഴലിക്കാറ്റ് വിഭാഗത്തില്‍പ്പെടുന്നതാണ് തിത്‌ലി. മൂന്ന് ലക്ഷം പേരെയാണ് ഒഡീഷയില്‍ മാറ്റി പാര്‍പ്പിച്ചത്.

കടല്‍ത്തീരങ്ങളില്‍ നിന്നും മാറിനില്‍ക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വലിയ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാലാണിത്. ഇന്‍ഡിഗോയുടെ അഞ്ച് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഒഡീഷയിലെ എട്ട് ജില്ലകളിലാണ് ചുഴലിക്കാറ്റ് വന്‍ നാശം വിതച്ചിരിക്കുന്നത്.

സംസ്ഥാനത്താകെ വൈദ്യുതി സംവിധാനങ്ങള്‍ തകരാറിലായിട്ടുണ്ട്. ഇലക്‌ട്രിക് പോസ്റ്റുകളും മരങ്ങളും കടപുഴകി വീണു. വലിയ വെള്ളപ്പൊക്ക ഭീഷണിയും ഇരു സംസ്ഥാനങ്ങളും നേരിടുന്നുണ്ട്.

പശ്ചിമ ബംഗാളിലേയ്ക്കാണ് ചുഴലിക്കാറ്റ് നീങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, ഇതിന്റെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. ആ​ന്ധ്ര​യി​ലെ ശ്രീ​കാ​കു​ളം, വി​ജ​യ​ന​ഗ​രം എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് ആ​ളു​ക​ള്‍ മ​രി​ച്ച​ത്. ഇ​രു ജി​ല്ല​ക​ളി​ലും വൈ​ദ്യു​തി​യും ടെ​ലി​ഫോ​ണ്‍ ബ​ന്ധ​ങ്ങ​ളും ത​ക​രാ​റി​ലാ​യി​ട്ടു​ണ്ട്.

ഇ​ന്ന് പു​ല​ര്‍​ച്ചെ ഒ​ഡീ​ഷ തീ​ര​ത്തെ​ത്തി​യ തി​ത്ത്‌​ലി വ​ലി​യ നാ​ശ​മാ​ണ് സം​സ്ഥാ​ന​ത്ത് വി​ത​ച്ച​ത്. ഒ​ഡീ​ഷ, ആ​ന്ധ്ര, ബം​ഗാ​ള്‍ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് തി​ത്ത്‌​ലിയു​ടെ താ​ണ്ഡ​വം. മണിക്കൂറില്‍ 126 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്.

ഒ​ഡീ​ഷ​യി​ലെ തീ​ര​മേ​ഖ​ല​യി​ല്‍​നി​ന്നു മൂ​ന്നു ല​ക്ഷം പേ​രെ ഒ​ഴി​പ്പി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി ന​വീ​ന്‍ പ​ട്നാ​യി​ക് അ​റി​യി​ച്ചിരുന്നു. മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​യി 1,000 എ​ന്‍​ഡി​ആ​ര്‍​എ​ഫ് അം​ഗ​ങ്ങ​ളെ കേ​ന്ദ്രം അ​യ​ച്ചു. എ​ന്‍​ഡി​ആ​ര്‍​എ​ഫി​ന്‍റെ 14 ടീ​മി​നെ ഒ​ഡീ​ഷ‍​യി​ലും നാ​ലു ടീ​മി​നെ ആ​ന്ധ്ര​പ്ര​ദേ​ശി​ലും മൂ​ന്നു ടീ​മി​നെ പ​ശ്ചി​മ​ബം​ഗാ​ളി​ലും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ക​ര​സേ​ന, നാ​വി​ക​സേ​ന, കോ​സ്റ്റ് ഗാ​ര്‍​ഡ് എ​ന്നി​വ ഏ​തു സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടാ​ന്‍ ഒ​രു​ങ്ങി​യതായി അധികൃതർ പറ​ഞ്ഞു.

Related News