Tuesday
17 Jul 2018

‘എ ജിയുടെ നിയമോപദേശത്തിന് സര്‍ക്കാരാണ് ഉചിതമായ തീരുമാനം എടുക്കേണ്ടത്’

By: Web Desk | Saturday 11 November 2017 3:09 PM IST

കോട്ടയം: തോമസ് ചാണ്ടി വിഷയത്തില്‍ എ ജിയുടെ നിയമോപദേശത്തിന് സര്‍ക്കാരാണ് ഉചിതമായ തീരുമാനം എടുക്കേണ്ടതെന്ന് കാനം രാജേന്ദ്രന്‍. നിയമോപദേശം തേടിയത് സര്‍ക്കാരാണ്. സര്‍ക്കാര്‍ തലവനായ മുഖ്യമന്ത്രി ഇതെല്ലാം പരിഗണിച്ച് യുക്തമായ നടപടി സ്വീകരിക്കും, കുറവിലങ്ങാട്ട് ജനസേവാദള്‍ സംസ്ഥാന വനിതാ നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ കാനം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.

സ്വാഭാവിക നീതി നിഷേധിക്കാനാകില്ല. കോടതിയും നിയമവ്യവസ്ഥയും പരിഗണിക്കണം. ചാനല്‍ ചര്‍ച്ചകള്‍ പോലെയല്ല സര്‍ക്കാര്‍ തീരുമാനങ്ങള്‍, കാനം വിശദീകിരിച്ചു. കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടല്ല എല്‍ ഡി എഫിന്റേത്. ജോയ്‌സ് ജോര്‍ജ് എം പി യുടെ പട്ടയം റദ്ദാക്കിയ കാര്യം പരിശോധിച്ച് പഠിച്ച ശേഷം സിപിഐ അഭിപ്രായം വ്യക്തമാക്കും.

ദേവസ്വം ബോര്‍ഡ് അംഗത്വം സംബന്ധിച്ച് പാര്‍ട്ടിയുടെ നിലപാട് ഉചിത സമയത്ത് മുന്നണിയെ അറിയിക്കും. മാധ്യമങ്ങളിലൂടെ പറയാനില്ല, കാനം തുടര്‍ന്നു.സോളാര്‍ ബ്ലാക്ക് മെയില്‍ ചെയ്‌തെന്ന ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തല്‍ അദ്ഭുതപ്പെടുത്തിതെറ്റ് ഉണ്ട് എന്ന സൂചനയാണ് നല്‍കുന്നത്.
സര്‍ക്കാര്‍ എടുക്കുന്ന നിലപാടിനൊപ്പമാണ് സിപിഐ. നിലപാടുകള്‍ എല്‍ ഡി എഫ് യോഗത്തില്‍ അറിയിക്കും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Related News