Saturday
18 Nov 2017

തോമസ്  ചാണ്ടിയുടെ റിസോർട്: ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി 

By: Web Desk | Monday 6 November 2017 10:47 PM IST

തോമസ്  ചാണ്ടിയുടെ ലേക്  പാലസ് റിസോർട് ഭൂമി കൈയേറിയതിനെ കുറിച്ച് ആലപ്പുഴ ജില്ലാ കളക്ടർ ടി വി അനുപമ നടത്തിയ അന്വേഷണ റിപ്പോർട്ട്, അതേപടി  :

…ഈ വസ്തുക്കള്‍ വില്ലേജ് രേഖകള്‍ പ്രകാരം മേല്‍പറഞ്ഞ കുഞ്ഞച്ചന്‍ മകന്‍ ബാബു കെ ജോര്‍ജ് മുതല്‍പ്പേരില്‍ കൊണ്ടുകിടക്കുന്നതും ലീലാമ്മ ഈശോയുടെ കൈവശത്തിലുമാണ്. ബ്ലോക്ക് നമ്പര്‍ 17 ല്‍ റീസര്‍വേ നമ്പര്‍ 4, ബ്ലോക്ക് നമ്പര്‍ 78 ല്‍ റീ സര്‍വേ നമ്പര്‍ 4 എന്നീ സര്‍വേ നമ്പരുകളില്‍പ്പെട്ട വസ്തുക്കള്‍ റീ സര്‍വേ പ്രകാരവും നിലവിലുള്ള ഭൂസ്ഥിതി പ്രകാരവും പുരയിടമായി കാണുന്നുണ്ടെങ്കിലും മുന്‍സര്‍വേ റിക്കാര്‍ഡുകള്‍ പ്രകാരം നിലമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. മുല്ലയ്ക്കല്‍ വില്ലേജില്‍ കരുവേലില്‍ പാടശേഖരത്തില്‍ ഉള്‍പ്പെട്ടുകിടക്കുന്ന ടി വസ്തുക്കള്‍ കൂടാതെ നിലങ്ങള്‍ പലതും റിസോര്‍ട്ട് ഉടമകളുടേതാണെന്ന് പ്രാദേശിക അന്വേഷണത്തിതല്‍ അറിവായിട്ടുള്ളതാണ്.
ഡേറ്റാ ബാങ്ക് പ്രകാരം റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന മുല്ലയ്ക്കല്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 83 ല്‍ റീസര്‍വേ 24, ബ്ലോക്ക് നമ്പര്‍ 78 ല്‍ റീസര്‍വേ നമ്പര്‍ 4 എന്നിവ മുന്‍ സര്‍വേ റിക്കാഡുകള്‍ പ്രകാരം നിലമായി രേഖപ്പെടുത്തിയിട്ടുള്ളതും നിലവിലെ കരട് ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമാണ്. ഇത് കൂടാതെ ബ്ലോക്ക് നമ്പര്‍ 83ല്‍ റീസര്‍വേ നമ്പര്‍ 82, 90 എന്നിവയും ബ്ലോക്ക് നമ്പര്‍ 77 ല്‍ റീസര്‍വേ നമ്പര്‍ 4, 7, 9 എന്നിവയും ബ്ലോക്ക് നമ്പര്‍ 78ല്‍ റീസര്‍വേ നമ്പര്‍ 8, 9, 10, 14 എന്നിവയും മുന്‍ സര്‍വേ റിക്കാര്‍ഡുകള്‍ പ്രകാരം നിലവും കരട് ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമാണ്. ഇതിനു പുറമെ നിലവില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചു നികന്നതായി കാണുന്ന ബ്ലോക്ക് 77 ല്‍ റീസര്‍വേ 15 ല്‍ പെട്ട വസ്തുവും ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
അനധികൃത നിലം നികത്തലിനെതിരെ ജയപ്രസാദ്, ജയശ്രീ മന്ദിരം, തിരുമല വാര്‍ഡ് എന്നയാള്‍ സമര്‍പ്പിച്ച പരാതിയെ തുടര്‍ന്ന് 30.10.2012 ല്‍ മുല്ലയ്ക്കല്‍ വില്ലേജ് ഓഫീസര്‍ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി പ്രൈവറ്റ് ലിമിറ്റഡിന് നിരോധന ഉത്തരവ് നല്‍കിയിരുന്നതും ഇത് സംബന്ധിച്ച് ആലപ്പുഴ ആര്‍ഡിഒയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതുമാണ്. ആയതിന്മേലുള്ള നടപടി തുടരവേ ജയപ്രസാദ് കേരള ഹൈക്കോടതി മുമ്പാകെ ടി വിഷയത്തില്‍ ണ.ജ(ഇ)5603/2014 നമ്പരായി കേസ് ഫയല്‍ ചെയ്യുകയും ടി കേസില്‍ പരാതിക്കാരനേയും ബന്ധപ്പെട്ട കക്ഷികളേയും നേരില്‍ കേട്ട് ഉചിതമായ തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടറോട് നിര്‍ദ്ദേശിച്ചുകൊണ്ട് 21.3.2014 ല്‍ ഇടക്കാല ഉത്തരവായിരുന്നതും ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട കക്ഷികളെ 28.5.2014ല്‍ ജില്ലാ കളക്ടര്‍ നേരില്‍ കേട്ടിട്ടുള്ളതും. അന്നേ ദിവസത്തെ ഉത്തരവ് പ്രകാരം ടി ണ.ജ(ഇ)5503/2014 ല്‍ ഉന്നയിച്ച ഋഃയ(േജ3) ആലപ്പുഴ ആര്‍ഡിഒയുടെ 21.2.2013 ലെ റിപ്പോര്‍ട്ട് വ്യക്തത വരുത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ആര്‍ഡിഒ 28.8.2014 ല്‍ 1277/13/എച്ച് നമ്പരായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതും ആയത് പ്രകാരം മുല്ലയ്ക്കല്‍ വില്ലേജിലെ മുന്‍ സര്‍വേ 857/1-1, 859/1-1 എന്നീ സര്‍വേ നമ്പരുകളില്‍ ഉള്‍പ്പെട്ടതും സ്‌കെച്ചില്‍ കാണുന്നതുമായ 1, 2, 3 എന്നീ നിലം നികത്തലുകള്‍ ഉള്‍പ്പെട്ട വസ്തുക്കള്‍ ആലപ്പുഴ കല്ലുപാലത്തിന്റെ വടക്കേകരയില്‍ നിന്നും കിഴക്കോട്ടുള്ള ചുങ്കം-പള്ളാത്തുരുത്തി റോഡില്‍ ഉദ്ദേശം 1 കിലോമീറ്റര്‍ കിഴക്ക് മാറിയുള്ള വലിയകുളം ജങ്ഷനില്‍ നിന്നും വടക്കോട്ട് കിടക്കുന്ന വയലികുളം-സീറോജെട്ടി റോഡില്‍ ഉദ്ദേശം 170 മീറ്റര്‍ വടക്ക് മാറി ടി റോഡിന്റെ കിഴക്ക് ഭാഗത്തായി കൃഷിയില്ലാതെ തരിശായി കിടക്കുന്ന ഉദ്ദേശം 5 സെന്റ് നിലം ഗ്രാവല്‍ ഉപയോഗിച്ച് നികത്തിയിട്ടുള്ളത് 4.7.2017 ല്‍ വില്ലേജ് ഓഫീസര്‍ തയാറാക്കിയ സ്‌കെച്ചില്‍ ഒന്നാമതായും വീണ്ടും ടി റോഡില്‍ 80 മീറ്റര്‍ വടക്ക് മാറി റോഡിന്റെ പടിഞ്ഞാറ് ഭാഗത്തായി 130 മീറ്റര്‍ നീളത്തിലും 5 മീറ്റര്‍ വീതിയിലുമായി വടക്ക് വശത്തേക്കും 9 മീറ്റര്‍ വീതിയിലും 38 മീറ്റര്‍ നീളത്തിലും പടിഞ്ഞാറോട്ടും ഇവ രണ്ടും കൂടി ചേര്‍ന്ന് ‘എല്‍’ ആകൃതിയിലായി ഉദ്ദേശം 20 സെന്റും വീണ്ടും 150 മീറ്റര്‍ വടക്കു മാറി റോഡിന്റെ കിഴക്ക് ഭാഗത്തായി കാണുന്ന ഏകദേശം 1.5 സെന്റ് വരുന്ന നിലം നികത്ത് സ്‌കെച്ചില്‍ മൂന്നാമതായും രേഖപ്പെടുത്തിയിട്ടുള്ളതാണ്. (അിിലഃൗൃല ക)
റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ ടി റിപ്പോര്‍ട്ടില്‍ ഒന്നാമതായി രേഖപ്പെടുത്തിയിട്ടുള്ള നികത്ത് ബ്ലോക്ക് 81 ല്‍ റീസര്‍വേ 36 ല്‍പ്പെട്ട നിലം വില്ലേജ് രേഖകള്‍ പ്രകാരം വേലായുധന്‍ മകന്‍ ഭൈരവന്‍, വഞ്ചിപ്പറമ്പ് എന്നയാളുടെ പേരില്‍ കൊണ്ടുകിടക്കുന്നതും ടിയാന്‍ ടി വസ്തു കളത്തില്‍പറമ്പില്‍ തോമസ് മകന്‍ തോമസ് ചാണ്ടി എന്ന വ്യക്തിക്ക് കൈമാറ്റം ചെയ്തിട്ടുള്ളതാണെന്നും അന്വേഷണത്തില്‍ അറിവായിട്ടുള്ളതാണ്. മൂന്നാം നമ്പര്‍ നികത്ത് ബ്ലോക്ക് നമ്പര്‍ 78 ല്‍ റീസര്‍വേ നമ്പര്‍ 10ല്‍പ്പെട്ടതും വില്ലേജ് രേഖകള്‍ പ്രകാരം രാഘവന്‍ ഭാര്യ ആശാലത, അജിത് ഭവനം എന്നിവരുടെ പേരില്‍ കൊണ്ടുകിടക്കുന്നതും അവര്‍ ടി വസ്തു തോമസ് ചാണ്ടി പേരില്‍ നല്‍കിയിട്ടുണ്ടെന്ന് വിചാരണ വേളയില്‍ അറിയിച്ചിട്ടുള്ളതാണ്.
ഒന്നാം നമ്പര്‍ നികത്ത് റോഡിനോട് ചേര്‍ന്ന് റോഡ് നിര്‍മാണ സാമഗ്രികള്‍ ഇറക്കി സൂക്ഷിക്കുന്നതിന് വേണ്ടി നികത്തിയിട്ടുള്ളതായും രണ്ടാം നമ്പര്‍ നികത്ത് ബ്ലോക്ക് 78 ല്‍ റീസര്‍വേ 8ല്‍പ്പെട്ട നിലത്തിന്റെ അരിക് ഭാഗം ചേര്‍ന്ന് ബണ്ട് ഗ്രാവലിട്ട് ബലപ്പെടുത്തിയിട്ടുള്ളതും ടി നിലത്തിന്റെ പടിഞ്ഞാറേ അരികിലായി സ്ഥിതിചെയ്യുന്ന ലേക്ക് പാലസ് റിസോര്‍ട്ട് എന്ന സ്ഥാപനത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള വഴിയായി ഉപയോഗിച്ചു വരുന്നതുമാകുന്നു. ടി വസ്തു ചെങ്ങന്നൂര്‍ താലൂക്കില്‍ മുളക്കുഴ വില്ലേജില്‍ അങ്ങാടിക്കല്‍ മുറിയില്‍ കുന്നുതറ വീട്ടില്‍ ഈശോ ഭാര്യ ലീലാമ്മ ഈശോയുടെ കൈവശത്തിലുള്ളതും എന്നാല്‍ നിലവിലെ വില്ലേജ് രേഖകള്‍ പ്രകാരം കുഞ്ഞച്ചന്‍ മകന്‍ ബാബു കെ ജോര്‍ജ് മുതല്‍പ്പേരുടെ പേരില്‍ കിടക്കുന്നതുമാണ്. ഇത് കൂടാതെ റിസോര്‍ട്ടിന്റെ പടിഞ്ഞാറേ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കൊമ്പന്‍കുഴി പാടശേഖരത്തില്‍ നിന്നും നെല്ലും മറ്റും ലോറിയില്‍ കയറ്റിക്കൊണ്ടുപോകുന്നതിനുള്ള മാര്‍ഗമായി ഈ വഴി ഉപയോഗിച്ചു വന്നിരുന്നതുമാണ്. ടി നികത്ത് മുമ്പ് ഭാഗികമായി നികത്തിയിരുന്നതായും പിന്നീട് ടി വസ്തുവിന്റെ ഉടമ ഇരുവശവും കരിങ്കല്ല് കെട്ട് ബലപ്പെടുത്തി ടാര്‍ ചെയ്തിട്ടുള്ളതുമാണ്. ടാര്‍ ചെയ്തതിന്റെ പടിഞ്ഞാറുവശം ഏകദേശം 10 വര്‍ഷത്തിലധികം പ്രായമായ രണ്ട് വൃക്ഷങ്ങള്‍ നില്‍പ്പുള്ളതാണ് ഈ നികത്ത് മൂലം കൃഷിക്കോ കൃഷിക്കാവശ്യമായ ജല നിര്‍ഗമ മാര്‍ഗങ്ങള്‍ക്കോ യാതൊരുവിധ തടസങ്ങളും ഇല്ലാത്തതായി കാണുന്നു എന്നും ആര്‍ഡിഒ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. മൂന്നാം നമ്പരായി കാണിച്ചിട്ടുള്ള നികത്ത് ബ്ലോക്ക് നമ്പര്‍ 78 ല്‍ റീസര്‍വേ നമ്പര്‍ 10 ല്‍ ഉള്‍പ്പെട്ടിട്ടുള്ളതും വലിയകുളം-സീറോജെട്ടി റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വാഹനം തിരിക്കുന്നതിനും മറ്റുമായി നികത്തിയിട്ടുള്ളതാണ് എന്നും ആര്‍ഡിഒയുടെ 28.8.2014 ലെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
റവന്യു ഡിവിഷണല്‍ ഓഫീസറുടെ ടി റിപ്പോര്‍ട്ട് പ്രകാരം ടി ഒന്നും മുന്നും നികത്തലുകള്‍ വലിയകുളം സീറോ ജെട്ടി റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് നീക്കം ചെയ്യുന്നതാണെന്ന് റോഡ് നിര്‍മാണ കമ്മിറ്റി അറിയിച്ചിട്ടുള്ളതാണ്.
ആലപ്പുഴ ആര്‍ഡിഒയുടെ 28.8.2014 ലെ റിപ്പോര്‍ട്ട് പ്രകാരം രണ്ടാം നമ്പറായി രേഖപ്പെടുത്തിയിട്ടുള്ള നികത്ത് പൂര്‍വസ്ഥിതിയിലാക്കേണ്ടതില്ലായെന്നും ഒന്നും മൂന്നും നികത്തലുകള്‍ റോഡ് പണി പൂര്‍ത്തീകരിച്ചതിന് ശേഷം 30 ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍വസ്ഥിതിയിലാക്കേണ്ടതും ആയത് നടപ്പിലാക്കിയില്ലായെങ്കില്‍ ആലപ്പുഴ ആര്‍ഡിഒ പൂര്‍വസ്ഥിതിയിലാക്കി ആയതിന് വരുന്ന ചെലവ് ബെനിഫിഷറി കമ്മിറ്റി കണ്‍വീനറില്‍ നിന്നും ഈടാക്കേണ്ടതാണെന്നും 12.11.2014 ലെ സി 10-57262/12-ാം നമ്പര്‍ നടപടിക്രമം പ്രകാരം ഉത്തരവായിട്ടിട്ടുള്ളതാണ് (അിിലഃൗൃലകക) എന്നാല്‍ ടി ഉത്തരവ് നാളിതുവരെ പാലിച്ചിട്ടില്ലാത്തതാണ്.
ടി ഉത്തരവിന് ശേഷം ബ്ലോക്ക് 77 ല്‍ റീസര്‍വേ നമ്പര്‍ 5ല്‍പ്പെട്ട നിലം ഏകദേശം 0.0688 ഹെക്ടറോളം അനധികൃതമായി നികത്തിയിട്ടുള്ളതും വില്ലേജ് രേഖകള്‍ പ്രകാരം വെങ്കിടാചല അയ്യര്‍ നീലകണ്ഠ അയ്യര്‍, മങ്കൊമ്പ് കിഴക്കേ മഠം എന്നയാളിന്റെ പേരില്‍ കൊണ്ടുകിടക്കുന്നതും ലീലാമ്മ ഈശോ എന്നവര്‍ നിലവില്‍ കൈവശം വച്ചുവരുന്നതുമാണെന്ന് അന്വേഷണത്തില്‍ അറിവായിട്ടുള്ളതാണ്.
പാര്‍ക്കിഗിന് വേണ്ടിയുള്ള ഭൂരിഭാഗം നികത്തലുകളും 2014 ന് ശേഷമാണ് നടത്തിയിട്ടുള്ളതെന്ന് ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടിട്ടുള്ളതാണ്. ജയപ്രസാദ് എന്നിവര്‍ ഹൈക്കോടതിയില്‍ ഫയര്‍ ചെയ്തിട്ടുള്ള ണ.ജ(ഇ)5503/2014 നമ്പര്‍ കേസ് നിലവില്‍ തീര്‍പ്പാകാതെ കോടതിയില്‍ പെന്‍ഡിങ്ങിലുള്ളതുമാണ്.
22.08.2017 തീയതിയില്‍ റവന്യു മന്ത്രിയുടെ കാര്യാലയത്തില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം തുടരന്വേഷണം നടത്തിവരുന്നതാണ്. 2014 വരെയുള്ള 3 നികത്തലുകളില്‍ ഒന്ന് നം.2 അന്നിരുന്ന ജില്ലാ കളക്ടര്‍ 12.11.2014 ലെ സി10-57262/12 നമ്പര്‍ ഉത്തരവ് പ്രകാരം പൂര്‍വസ്ഥിതിയില്‍ ആക്കേണ്ടതില്ലെന്ന് ഉത്തരവായതും മറ്റ് രണ്ടെണ്ണം (നം.1. &3).. പൂര്‍വസ്ഥിതിയിലാക്കുവാന്‍ നിര്‍ദേശിച്ചിരുന്നതാണെങ്കിലും സര്‍ക്കാരോ പരാതിക്കാരനോ പിന്നീട് കോടതിയില്‍ വിഷയം ഉന്നയിച്ചിട്ടില്ലാത്തതാണ് റവന്യു ഡിവിഷണല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് ശരി വെക്കുകയാണ് ജില്ലാ കളക്ടര്‍ ഈ ഉത്തരവില്‍ ചെയ്തത്. ഉത്തരവില്‍ ഒരു പരിധിവരെ കല്‍കെട്ടുനിര്‍മിച്ചതായി കാണുന്നുണ്ടെന്നും കര്‍ഷര്‍ക്കും പാടശേഖര സമിതിക്കും ബുദ്ധിമുട്ടില്ല എന്നും കൃഷിയെ ബാധിക്കുകയോ നീരൊഴുക്ക് തടസപ്പെടുകയോ ചെയ്യുന്നില്ലെന്നും പറയുന്നുണ്ട്. കൃഷിക്ക് പ്രയോജനകരം കൂടിയായതിനാല്‍ പൂര്‍വ സ്ഥിതിയില്‍ ആക്കേണ്ടതില്ലെന്നും പറയുന്നു. എന്നാല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം സെക്ഷന്‍ 13ല്‍ ഒരിടത്തും അനുമതിയില്ലാതെ നടത്തിയ നിര്‍മാണം പുര്‍വസ്ഥിതിയില്‍ ആക്കേണ്ടതില്ല എന്ന് കളക്ടര്‍ക്ക് തീരുമാനിക്കാനുള്ള അധികാരം നല്‍കുന്നില്ല. മറിച്ച് എപ്രകാരം പൂര്‍വസ്ഥിതിയില്‍ ആക്കണമെന്ന കാര്യം കളക്ടര്‍ക്ക് തീരുമാനിക്കാമെന്നേ പറയുന്നുള്ളു.
മാത്രമല്ല 2014 ന് ശേഷം നടത്തിയ പ്രവൃത്തികളുടെ തുടക്കം ഈ നികത്തില്‍ നിന്നാണ്. അത് കൂടാതെ എം പി റോഡ് നിര്‍മാണ കമ്മിറ്റി പൂര്‍വസ്ഥിതിയില്‍ ആക്കേണ്ട 2(നം.1&3) നികത്തുകള്‍ ഉത്തരവിലുണ്ടെങ്കിലും ഉത്തരവ് ബെനിഫിഷ്യറി കമ്മിറ്റിക്ക് നല്‍കിയിട്ടില്ലെന്ന് കാണാം. അതിനാല്‍ മൂന്ന് നികത്തുകളും അതേപടി നിലനില്‍ക്കുന്നു.
ഇതില്‍ പരിഗണിക്കപ്പെടാതെ പോയ മറ്റൊരു വസ്തുത കൂടിയുണ്ട്. രണ്ടാം നമ്പര്‍ നികത്ത് എം പി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച റോഡില്‍ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് റിസോര്‍ട്ട് ഗേറ്റ് വരെ 38 മീറ്ററും വടക്കോട്ട് ഏകദേശം 130 മീറ്റര്‍ നീളത്തിലുള്ളതുമാണ്. ഇതില്‍ പടിഞ്ഞാറോട്ടുള്ള നികത്ത് റിസോര്‍ട്ടിലേക്കുണ്ടായിരുന്ന വരമ്പ് വീതി കൂട്ടിയെടുക്കുകയാണ് ചെയ്തത്. ഇതിലൂടെയാണ് റിസോര്‍ട്ടിന് വലിയകുളം സീറോ ജെട്ടി റോഡില്‍ നിന്ന് വാഹനം കയറ്റാന്‍ സൗകര്യം ലഭിച്ചത്. അതുകൊണ്ട് തന്നെ ഒരു നികത്തിന്റെ ഭാഗമാണെങ്കിലും റവന്യു ഡിവിഷണല്‍ ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞ നീരൊഴുക്ക്, കൃഷി ആവശ്യം മുതലായ കാരണങ്ങളൊന്നും തന്നെ ഈ 28 മീറ്ററിന് ഒരിക്കലും ബാധകമാകുകയില്ല.
മറ്റൊരു വസ്തുത അഥവാ കൃഷി ആവശ്യത്തിന് എന്ന പേരില്‍ ആനുകൂല്യം നല്‍കുകയാണെങ്കിലും അത് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008-ലെ സെക്ഷന്‍ 3(2) പ്രകാരം ഇടവിള കൃഷിക്കോ പുറം ബണ്ട് ശക്തിപ്പെടുത്തുന്നതിനോ വേണ്ടി മാത്രമേ ബാധകമാവുകയുള്ളു. ഇവിടെ അത് രണ്ടുമില്ലാത്തതിനാല്‍ ഈ ആനുകൂല്യത്തിനും അര്‍ഹതയില്ല. പുറം ബണ്ട് എന്നവകാശപ്പെടുന്നുണ്ടെങ്കിലും ഇത് രണ്ട് വശത്തും കൃഷിയുള്ള പാടശേഖരമാണ്. ആയതിനാല്‍ തന്നെ ഇത് പുറം ബണ്ടല്ല ഒരു വരമ്പ് മാത്രമാണ്.
കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ സബ് ജുഡീസ് ആണെന്നും കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നും എതിര്‍കക്ഷി വിചാരണ സമയത്ത് അറിയിച്ചിട്ടുണ്ട്. എന്നാല്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവുകളൊന്നും നിലവിലില്ല.
2014ന് ശേഷം നടത്തിയതും എംപിഎല്‍എഡിഎസ് റോഡുമായി ബന്ധപ്പെട്ടതുമായ വിഷയങ്ങളിലുള്ള നിരീക്ഷണങ്ങളും നടപടികളും താഴെ ചേര്‍ക്കുന്നു.
എംപി ഫണ്ടില്‍ നിര്‍മിച്ച റോഡ്
2013 മുതല്‍ നാല് ഘട്ടങ്ങളിലായി 880 മീറ്റര്‍ ഗ്രാവല്‍ റോഡിന് എംപിമാരായ പ്രൊഫസര്‍ പി ജെ കുര്യന്‍, കെ ഇ ഇസ്മായില്‍ എന്നിവര്‍ 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ റോഡിന്റെ ആദ്യഭാഗം റിസോര്‍ട്ടിന്റെ മുന്‍ഭാഗം വരെ എത്തിനില്‍ക്കുന്നു. ശേഷിക്കുന്ന ഭാഗം സീറോ ജെട്ടി വരെ നീണ്ടുനില്‍ക്കുന്നതും ടി ഭാഗത്ത് എട്ട് കുടുംബങ്ങള്‍ താമസിച്ച് വരുന്നതുമാണ്. റോഡ് നിര്‍മിക്കുന്ന സമയത്ത് 2.8 മീറ്റര്‍ വീതിയുള്ള ബണ്ടിന്റെ അതേ വീതിയില്‍ നിലം നികത്താതെ റോഡ് നിര്‍മിക്കാനാണ് ഭരണാനുമതി ലഭിച്ചത്. എന്നാല്‍ റോഡിന്റെ വീതി നിര്‍വഹണ ഏജന്‍സി സമര്‍പ്പിച്ച ബില്ലുകളില്‍ 3.5 മീറ്ററായും യഥാര്‍ഥത്തില്‍ നാല് മീറ്ററായും കാണപ്പെടുന്നു.
റോഡിന്റെ ആദ്യ 250 മീറ്റര്‍ റിസോര്‍ട്ട് വരെ മാത്രം 3.5 മീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്തിട്ടുണ്ട്. ഫിഷറീസ് വകുപ്പിന്റെ ഫണ്ടുപയോഗിച്ച് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പാണ് 28.5 ലക്ഷം രൂപയ്ക്ക് ഈ പ്രവൃത്തി നിര്‍വഹിച്ചിരിക്കുന്നത്. ഈ പ്രവൃത്തിക്കായി മുനിസിപ്പാലിറ്റി കത്ത് നല്‍കിയിട്ടുള്ളതായി അറിയിച്ചിട്ടുണ്ട്. ടാര്‍ ചെയ്ത ഭാഗത്ത് കൂടിയാണ് റിസോര്‍ട്ടിലേയ്ക്കുള്ള വാഹനങ്ങള്‍ എത്തിച്ചേരുന്നത്. ഇതിന് തുടര്‍ച്ചയായി ഈ റോഡില്‍ നിന്ന് റിസോര്‍ട്ടിന്റെ ഗേറ്റ് വരെയും 10 മീറ്ററോളം മുന്നോട്ട് പാര്‍ട്ടിങ് സ്ഥലം വരെയും കൂടി ടാറിങ് ചെയ്തത് റിസോര്‍ട്ടിന്റെ ഫണ്ടില്‍ നിന്ന് ചെയ്തതായാണ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പും റിസോര്‍ട്ട് അധികൃതരും വ്യക്തമാക്കിയിട്ടുള്ളത്. നിലവില്‍ വലിയകുളം-സീറോ ജെട്ടി റോഡ് മുനിസിപ്പാലിറ്റിയുടെ ആസ്തി വികസന രജിസ്റ്ററില്‍ ഇടം പിടിച്ചിട്ടുണ്ട്.
കണ്ടെത്തലുകള്‍
– റിസോര്‍ട്ട് കൂടാതെ എട്ട് കുടുംബങ്ങള്‍ കൂടി എംപി ഫണ്ടില്‍ നിന്നും നിര്‍മിച്ച റോഡ് ഉപയോഗിക്കുന്നുണ്ട് എന്നതിനാല്‍ ‘പൊതു ആവശ്യം’ എന്ന നിബന്ധന പാലിക്കപ്പെടുന്നുണ്ട്. എങ്കിലും ബണ്ടിന്റെ വീതിയില്‍ കവിഞ്ഞ് നെല്‍വയലിലേയ്ക്ക് കൂടി കൂടന്ന് റോഡ് നിര്‍മിക്കാന്‍ പ്രാദേശിക സമിതി 2011-ല്‍ ശുപാര്‍ശ നല്‍കിയതായ രേഖകള്‍ കമ്പനി ഹാജരാക്കിയെങ്കിലും സംസ്ഥാന സമിതിയുടെ യാതൊരനുമതിയും വാങ്ങിക്കാണുന്നില്ല. എല്‍എല്‍എംസി മിനിറ്റ്‌സില്‍ ലേക്ക് പാലസ് ജെട്ടിയിലേയ്ക്ക് റോഡ് അനുവദിക്കാവുന്നതാണെന്ന് പിന്നീട് എഴുതി ചേര്‍ത്തിരിക്കുന്നതായി കാണുന്നതിനാല്‍ ഇതിന്റെ ആധികാരികതയില്‍ സംശയമുണ്ട്. മാത്രമല്ല പ്രാദേശിക സമിതി ശുപാര്‍ശ സംസ്ഥാന സമിതിക്കയക്കാന്‍ തയാറാക്കിയ കത്തിലെ വിലാസം അപൂര്‍ണവും കത്ത് സംസ്ഥാന സമിതിയിലേക്ക് അയച്ചിട്ടില്ലാത്തതായും കാണുന്നു. നിര്‍വഹണോദ്യോഗസ്ഥനായ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍, ആര്യാട് ഈ വസ്തുതകള്‍ തീര്‍ത്തും പരിശോധിച്ചിട്ടില്ലെന്ന് കാണാവുന്നതാണ്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചതായതിനാലും സംസ്ഥാന സമിതി അംഗീകാരം വാങ്ങാത്തതിനാലും ഈ അധിക നികത്തലിന് സാധൂകരണം നല്‍കണോയെന്ന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനിക്കേണ്ടതാണ്.
– നിലവില്‍ ഫിഷറീസ് വകുപ്പിന്റെ ഫണ്ടുപയോഗിച്ച് ആദ്യ 250 മീറ്റര്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ടാര്‍ ചെയ്തതിന്റെ പൂര്‍ണപ്രയോജനം റിസോര്‍ട്ടിന് മാത്രമായാണ് ലഭിക്കുന്നത്. ഈ റോഡിന്റെ യഥാര്‍ഥ ഗുണഭോക്താക്കളായ എട്ട് കുടുംബങ്ങള്‍ക്ക് നേരിട്ട് ഈ പ്രയോജനം ലഭിക്കുന്നില്ല.
പാര്‍ക്കിങ് സ്ഥലവും തോടിന്റെ കല്‍ക്കെട്ടും
2014-ല്‍ ജില്ലാ കളക്ടര്‍ പൂര്‍വസ്ഥിതിയില്‍ ആക്കേണ്ട എന്നുത്തരവായ നികത്തലിന് തുടര്‍ച്ചയായി ആകെ 323 മീറ്റര്‍ (193 മീറ്റര്‍ അധികം) നീളത്തില്‍ 4.6 മീറ്റര്‍ മുതല്‍ 12.5 മീറ്റര്‍ വരെ വീതിയില്‍ സ്ഥലം നിരപ്പാക്കി പാര്‍ക്കിങ്ങിനായി മാറ്റി വച്ചിരിക്കുന്നു. ഈ സ്ഥലം ഗേറ്റ് വച്ച് കാവല്‍ക്കാരനെ നിയോഗിച്ച് സ്വകാര്യ സ്ഥലമായി റിസോര്‍ട്ടിന്റെ പൂര്‍ണ നിയന്ത്രണത്തിലാക്കി ഉപയോഗിച്ചുവരുന്നു. ഈ നികത്തലിന്റെ നിജസ്ഥിതി മനസിലാക്കി നടപടി സ്വീകരിക്കാന്‍ കമ്പനി എം ഡി, സ്ഥലമുടമ, വിവിധ വകുപ്പിന്റെ പ്രതിനിധികള്‍ എന്നിവരെ 26.09.2017, 04.10.2017 എന്നീ തീയതികളില്‍ കേട്ട് തെളിവെടുത്തിട്ടുണ്ട്.
തെളിവെടുപ്പില്‍ ഹാജരായ സമയത്ത് വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി എംഡി താഴെപ്പറയുന്ന തെളിവുകള്‍ ഹാജരാക്കി.
ഈ സ്ഥലത്തിന്റെ ഉടമസ്ഥതയെപ്പറ്റിയുള്ള രേഖകള്‍, എംപി ഫണ്ട് റോഡിന് വീതി കൂട്ടുന്നതിനുള്ള എല്‍എല്‍എംസി തീരുമാനം, 12.11.2014-ലെ ജില്ലാ കളക്ടറുടെ തീരുമാനം ഡബ്ല്യുപി(സി)5503/14 സംബന്ധിച്ച കത്തിടപാടുകള്‍, ജലസേചന വകുപ്പില്‍ നിന്നും കൃഷി വകുപ്പിന് നല്‍കിയ കത്ത്, മൈനര്‍ ഇറിഗേഷന്‍ തയാറാക്കിയ എസ്റ്റിമേറ്റ്, കേരള സര്‍ക്കാരിന്റെ ടൂറിസം പോളിസി, കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ പേരുകള്‍, വിശദമായ മറുപടി സ്റ്റേറ്റ്‌മെന്റ്, വസ്തു സംബന്ധിച്ച ടാക്‌സ് രസീതുകള്‍.
നിലവില്‍ കമ്പനിയുടെ ഡയറക്ടര്‍മാര്‍
മാത്യു ജോസഫ്-മാനേജിങ് ഡയറക്ടര്‍മാര്‍, തോമസ് ചാണ്ടി-നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, മേരി ചാണ്ടി, ബെറ്റി ചാണ്ടി, ഡോ. ടോബി ചാണ്ടി, ജോണ്‍ മാത്യു, ബിജു കെ ജോണ്‍- എന്നിവരാണെന്ന് കമ്പനി പ്രതിനിധി വിചാരണ വേളയില്‍ അറിയിച്ചിട്ടുണ്ട്.
ടി സ്ഥലവും, തൊട്ടുകിടക്കുന്ന കരട് ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട വയലും (ബ്ലോക്ക് നമ്പര്‍ 78-ല്‍ റീസര്‍വേ നം. 8. ബ്ലോക്ക് നമ്പര്‍ 77-ല്‍ റീസര്‍വേ നമ്പര്‍ 9) 2007 വരെ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ ഉടമസ്ഥതയിലായിരുന്നതും 20.09.2007, 24.09.2007 തീയതികളിലെ ആധാരപ്രകാരം കമ്പനിയുടെ ഒരു ഡയറക്ടറുടെ സഹോദരിയും കമ്പനി ഷെയറുടമയുമായ ലീലാമ്മ ഈശോയ്ക്ക് കൈമാറ്റം ചെയ്തതുമാണ്.
കണ്ടെത്തലുകള്‍
78/8, 77/9/, 77/15 എന്നീ സര്‍വേ നമ്പരുകളില്‍ ഉള്‍പ്പെട്ട സ്ഥലം ലീലാമ്മ ഈശോയുടെ പേരിലും കമ്പനിയുടെ നിയന്ത്രണത്തിലും റിസോര്‍ട്ടിന്റെ ഉപയോഗത്തിലുമാണെന്ന് താഴെപ്പറയുന്ന തെളിവുകള്‍ പ്രകാരം കണ്ടെത്തിയിട്ടുള്ളതാണ്.
സ്ഥലത്ത് എല്ലാ മാറ്റങ്ങളും വരുത്തിയിരിക്കുന്നത് കമ്പനിയാണ്. ഇവിടെ നിര്‍വഹിക്കേണ്ട ജോലിയുടെ എസ്റ്റിമേറ്റ് ജലസേചന വകുപ്പില്‍ സമര്‍പ്പിച്ചതും അനുമതിക്കായി റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് കത്ത് നല്‍കിയതും കമ്പനിയാണ്.
2014-ല്‍ കാണപ്പെട്ട നികത്തലിന് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയത് വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിക്ക് വേണ്ടി മാനേജിങ് ഡയറക്ടര്‍ക്കായിരുന്നു. ഇത് തങ്ങളുടെ സ്ഥലമല്ലെന്ന് അന്ന് വില്ലേജ് ഓഫീസര്‍, കളക്ടര്‍, ഹൈക്കോടതി എന്നിങ്ങനെ ഒരിടത്തും ഒരിക്കലും കമ്പനി പറഞ്ഞിട്ടില്ല. ജില്ലാ കളക്ടര്‍ 2014ല്‍ നടത്തിയ വിചാരണയിലും ജലസേചന വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കല്ല് കെട്ടുന്നതിനായി നടത്തിയ മീറ്റിങ്ങിലും കമ്പനി ഡയറക്ടര്‍ പങ്കെടുത്തു. എന്നാല്‍ സ്ഥലമുടമയായ ലീലാമ്മ ഈശോ പങ്കെടുത്തിട്ടില്ല. കമ്പനിയുടെ സിഎസ്ആര്‍ ഫണ്ടുപയോഗിച്ചുള്ള നിര്‍മാണമെന്ന് പറയുമ്പോഴും ഇതിനായി യാതൊരു ഉടമ്പടിയും കമ്പനിയും സ്ഥലമുടമയും തമ്മിലുണ്ടാക്കിയിട്ടില്ല. പാര്‍ക്കിങ് സ്ഥലത്തിന് തെക്കും വടക്കും അതിരുകളിലായി കമ്പനിയുടെ കാവല്‍ക്കാരനെ നിയോഗിക്കുകയും കമ്പനി ഗേറ്റ് സ്ഥാപിക്കുകയും റിസോര്‍ട്ടിന്റെ വാഹനങ്ങളും അവിടേയ്ക്ക് വരുന്ന വിനോദസഞ്ചാരികള്‍, ജീവനക്കാര്‍ എന്നിവരുടെ വാഹനങ്ങളും പാര്‍ക്ക് ചെയ്യുകയും ചെയ്യുന്നു. സ്ഥലമുടമയായ ലീലാമ്മ ഈശോക്ക് കമ്പനിയില്‍ നേരിട്ടുള്ള പങ്കാളിത്തമുണ്ട്.
നിലവില്‍ പാര്‍ക്കിങ് ഏരിയ നില്‍ക്കുന്ന സ്ഥലത്തിന്റെ പൂര്‍വസ്ഥിതി മനസിലാക്കാന്‍ എഫ്എംബി പരിശോധന, നേരിട്ടുള്ള സ്ഥലസന്ദര്‍ശനം, 2013-ല്‍ വില്ലേജ് ഓഫീസര്‍ തയാറാക്കിയ സ്‌കെച്ചിന്റെ പരിശോധന, ഗൂഗിള്‍ എര്‍ത്ത് ഉപഗ്രഹചിത്രങ്ങളുടെ പരിശോധന എന്നിവ നടത്തിയിരുന്നു. ഇതിലൂടെ വ്യക്തമാകുന്നത് 2003 മുതല്‍ കാര്യമായ പരിവര്‍ത്തനം ഇവിടെ നടന്നു എന്നതാണ്. 2003-ല്‍ ചാലും (നാളത് പുറമ്പോക്ക്) അതിനോട് ചേര്‍ന്ന് പടിഞ്ഞാറ് ഭാഗത്ത് വീതി കുറഞ്ഞ വരമ്പും ആയിരുന്ന സ്ഥലം പൂര്‍ണമായും കൃഷിഭൂമിയുടെ ഭാഗമായിരുന്നു. 2006-ഓടെ ബണ്ടിന്റെ വീതി കൂട്ടി തുടങ്ങി. ലേക്ക് പാലസ് റിസോര്‍ട്ട് പണിതപ്പോള്‍ ജനങ്ങള്‍ വഴിനടന്നിരുന്ന ബണ്ട് തടസപ്പെട്ടതിനാല്‍ കമ്പനി തന്നെയാകണം ഇത് ചെയ്തത്. 2006നും 2013നും ഇടയ്ക്കാണ് ചെടികളും വൃക്ഷങ്ങളും കണ്ടുതുടങ്ങിയത്. ബണ്ട് ചാലില്‍ നിന്നകന്ന് രണ്ട് വശത്തും ഓഫ് സെറ്റ് സഹിതം കൃഷിഭൂമിയുടെ കിഴക്കുവശത്തേയ്ക്ക് കയറാന്‍ തുടങ്ങി. ഇതനുസരിച്ച് ബണ്ടിന് കിഴക്കുവശത്തുള്ള കൃഷിയുടെ ആവശ്യത്തിനായി ഒരു വാച്ചാലും അധികമായി വന്നു. ക്രമേണ സംഭവിച്ച മാറ്റമായതിനാല്‍ 2008-ന് മുമ്പും ശേഷവും എത്രയെന്ന് കൃത്യമായി വേര്‍തിരിച്ചറിയാന്‍ കൂടുതല്‍ വര്‍ഷങ്ങളിലെ ഉപഗ്രഹചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ആധികാരികമായ പരിശോധന വേണ്ടതാണ്. ഇതിനായി ‘കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വിറോണ്‍മെന്റ് സെന്ററി’നെ സമീപിച്ചിട്ടുണ്ട്. 2008ന് മുമ്പുള്ള നികത്തലില്‍ കേരള ലാന്‍ഡ് യൂട്ടിലൈസേഷന്‍ ഓര്‍ഡര്‍ ലംഘിച്ചതായി കാണാം.
2012 വരെ റിസോര്‍ട്ടിലേയ്ക്ക് കരമാര്‍ഗം വാഹനം വരുന്നതിന് റോഡുണ്ടായിരുന്നില്ല. ബോട്ടിലൂടെയാണ് വിനോദ സഞ്ചാരികളെ എത്തിച്ചിരുന്നത്. എന്നാല്‍ 2013 ആയപ്പോഴേയ്ക്കും റിസോര്‍ട്ടിന്റെ ഗേറ്റിലേയ്ക്ക് എത്തുന്ന ഭാഗത്ത് നെല്‍വയല്‍ നികത്തി അപ്രോച്ച് റോഡുണ്ടാക്കി. എംപിഎല്‍എഡിഎസ് റോഡിന് തുടര്‍ച്ചയാണിതെന്ന് വ്യക്തമാണ്. പിന്നീട് ഇത് എംപിഎല്‍എഡിഎസ് റോഡിന് സമാന്തരമായി വടക്കുഭാഗത്തേയ്ക്ക് വീതി കൂട്ടിയെടുക്കുകയായിരുന്നു. ഇത് സംബന്ധിച്ച് 2012-2013 കാലഘട്ടത്തില്‍ ആദ്യ പരാതി വരുകയും, പിന്നീട് റിട്ട് ഹര്‍ജി, കളക്ടറുടെ ഉത്തരവ് എന്നിവയിലേയ്ക്ക് എത്തിയിട്ടുള്ളതുമാണ്. 2013ല്‍ ഈ തോടിന് കല്‍കെട്ടി ശക്തിപ്പെടുത്തുന്നതിനായി ജലസേചന വകുപ്പിന് നിര്‍ദേശം നല്‍കാന്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറോട് കമ്പനി ആവശ്യപ്പെട്ടു. 2014-ല്‍ ജില്ലാ കളക്ടറോടും ഇതാവര്‍ത്തിച്ചു. പാടശേഖരസമിതിയുടെ അഭ്യര്‍ഥന മാനിച്ചും കൃഷി സംരംക്ഷിക്കുന്നതിനും വേണ്ടിയാണിതെന്ന് കമ്പനി വാദിക്കുന്നു. 2014-ന് ജില്ലാ കളക്ടര്‍ ഇക്കാര്യത്തെ സംബന്ധിച്ച് മീറ്റിങ് വിളിക്കുകയും ജലസേചന വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സൂപ്പര്‍വിഷന്‍ ചാര്‍ജ് അടച്ച് പ്രവൃത്തി നടത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതുപ്രകാരം ഡിസൈനും എസ്റ്റിമേറ്റും കമ്പനി ജലസേചന വകുപ്പില്‍ നല്‍കുകയും ഫീസടയ്ക്കുകയും ചെയ്തിട്ടുണ്ട്. മൈനര്‍ ഇറിഗേഷന്‍ വകുപ്പ് തയാറാക്കിയ എസ്റ്റിമേറ്റ് 415 മീറ്ററിന്റേതാണെങ്കില്‍ പിന്നീട് കമ്പനി ഈ എസ്റ്റിമേറ്റ് 360 മീറ്റര്‍ ആക്കി ചുരുക്കിയാണ് നിര്‍വഹിച്ചിരിക്കുന്നത്. വകുപ്പിന്റെ മേല്‍നോട്ടവും.
പരിശോധനയും ആരംഭിക്കുന്നതിന് മുമ്പ് തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു എന്ന് വിചാരണ സമയത്ത് മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചിട്ടുണ്ട്. ബണ്ട് റോഡ് വികസനം ഈ എസ്റ്റിമേറ്റില്‍ ഇല്ലായിരുന്നു. കൂടാതെ ഇതിനെപറ്റിയുള്ള വ്യക്തമായ രേഖകള്‍ വകുപ്പില്‍ ലഭ്യമല്ല എന്നും സ്വകാര്യ പ്രവൃത്തിക്ക് ഇത്തരത്തില്‍ സൂപ്പര്‍വിഷന്‍ നല്‍കുന്നത് ആദ്യമായാണെന്നും മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചിട്ടുള്ളതാണ്. 2014 മാര്‍ച്ച് മാസത്തില്‍ ജില്ലാ കളക്ടറുടെ നിര്‍ദേശത്തിന്റെ പുറത്ത് മേജര്‍ ഇറിഗേഷനില്‍ മറ്റൊരു ഫയല്‍ ആരംഭിച്ചതായി കാണുന്നു. ഇതുപ്രകാരം ണ.ജ.(ഇ)5503/14ല്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതും ജില്ലാ കളക്ടര്‍ പരിഗണിച്ചിരിക്കുന്നതുമായ ആദ്യ നികത്ത് (147 മീറ്റര്‍) നിലവിലുള്ള ബണ്ട് റോഡായി കണക്കാക്കി മുഴുവന്‍ നീളത്തില്‍ എട്ട് മീറ്റര്‍ വീതിയില്‍ പുതിയ ബണ്ട് നിര്‍മിക്കുന്നതില്‍ അപാകതയില്ലെന്ന് ജലസേചന വകുപ്പ് കൃഷി വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഈ കത്ത് കമ്പനി ഹാജരാക്കിയിട്ടുണ്ട്. ഇതുപ്രകാരം നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമത്തിന്റെ ഏതെങ്കിലും സെക്ഷന്‍ ആധാരമാക്കിയതായി കാണുന്നില്ല. മാത്രമല്ല ഇതേ കാര്യം കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതുമാണ്. എന്നാല്‍ റവന്യു ഡിവിഷണല്‍ ഓഫീസിലും കളക്ടറേറ്റിലും ഈ ഫയലില്‍ യാതൊരു 2014 കാലയളവിലോ അതിന് ശേഷമോ സ്വീകരിച്ചതായി കാണുന്നില്ല.
മേല്‍ രണ്ട് പ്രവൃത്തികളുടെ ഭാഗമായി റോഡ് കല്ല് കെട്ടുകയും ബണ്ട് നിരപ്പാക്കുകയും മാത്രമാണ് ചെയ്തതെന്ന് കമ്പനി അറിയിച്ചു. ഇതിനു തെളിവായി നിലവിലുള്ള വൃക്ഷങ്ങളുടെ പ്രായം കമ്പനി ഉയര്‍ത്തി കാണിക്കുന്നു. എന്നാല്‍ പടിപടിയായി വന്ന നികത്തലുകളുടെ ഭാഗത്ത് വന്ന ഏതാനും വൃക്ഷങ്ങളാണിതെന്ന് വ്യക്തമാകുന്നുണ്ട്. മാത്രമല്ല 147 മീറ്ററില്‍ രണ്ട് വൃക്ഷങ്ങള്‍ മാത്രമാണ് ഉള്ളത് എന്നതിനാല്‍ വൃക്ഷങ്ങള്‍ ബണ്ടിന് അതിരിടുന്നതായി പറയാനാകില്ല.
ഇതുമായിബന്ധപ്പെട്ട് ലഭിച്ച രേഖകളില്‍ കണ്ടെത്തിയ കുറവുകള്‍ ഇപ്രകാരമാണ്.
ജില്ലാ കളക്ടറുടെ നിര്‍ദേശമനുസരിച്ച് മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ 28.03.2014ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്‍കിയ കത്തില്‍ ബണ്ട് റോഡ് വികസനവും തോട് കല്‍ക്കെട്ടും മൂലം കൃഷിക്ക് ബുദ്ധിമുട്ടാകില്ല എന്നറിയിച്ചു. ഇത് ജില്ലാ കളക്ടറുടെ 18.07.2013-ലെ സി10-12631/13 നമ്പര്‍ നിര്‍ദേശമാണെങ്കില്‍ അത് കല്ലുകെട്ടുന്നതിനെക്കുറിച്ച് മാത്രമേ പരാമര്‍ശിക്കുന്നുള്ളു. ബണ്ട് റോഡ് വികസനമില്ല.
28.03.2014ലെ മേജര്‍ ഇറിഗേഷന്‍ ഇഇ യുടെ കത്തിനോടൊപ്പം തയാറാക്കപ്പെട്ട ക്രോസ് സെക്ഷന്‍ സ്‌കെച്ചില്‍ അന്ന് ഹൈക്കോടതിയുടെ പരിഗണനയിലുള്ള നികത്തിനെയാണ് നിലവിലുള്ള ബണ്ട് റോഡ് എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. അതായത് അനുമതിയില്ലാത്ത ഒരു ബണ്ട് റോഡിന് വികസിപ്പിക്കുക എന്ന പ്രവര്‍ത്തിയാണ് ഇവിടെ മേജര്‍ ഇറിഗേഷന്‍ പരിഗണിച്ചത്.
പഴയ ബണ്ടിന് പുറത്തേയ്ക്ക് കൂടുതല്‍ സ്ഥലം നികത്തിയെടുത്ത് നിരപ്പാക്കി പുതിയ ബണ്ട് റോഡാക്കി മാറ്റി ഇവിടം പാര്‍ക്കിങ് സ്ഥലമാക്കി മാറ്റിയിരിക്കുകയാണെന്ന് താഴെപ്പറയുന്ന തെളിവുകള്‍ വ്യക്തമാക്കുന്നു.
2014-ലെ നികത്ത് സമയത്ത് വില്ലേജാഫീസര്‍ തയാറാക്കിയ സ്‌കെച്ചില്‍ തോടിന്റെ വീതി 2.5 മീറ്ററും ബണ്ടിന്റെ വീതി 1 മീറ്ററും മാത്രമാണ്. ഇന്ന് ആ വീതി നാല് മുതല്‍ 12 മീറ്റര്‍ വരെയാണ്. അതിന് മുമ്പും ശേഷവുമുള്ള ഉപഗ്രഹചിത്രങ്ങളും ഇത് ശരിവയ്ക്കുന്നു. പഴയ സ്‌കെച്ച് പ്രകാരമുള്ള നടപടികളുടെ ഭാഗമായി നടന്ന വിചാരണയില്‍ സ്ഥലം പരിവര്‍ത്തനം ചെയ്തില്ല എന്ന് വാദമുണ്ടായിരുന്നില്ല. മറിച്ച് അത് പൂര്‍വസ്ഥിതിയില്‍ ആക്കേണ്ടെന്ന് തീരുമാനിക്കുകയാണുണ്ടായത്. അതിനാല്‍ ടി സ്‌കെച്ച് ഇപ്പോള്‍ കമ്പനിക്ക് ചോദ്യം ചെയ്യാനാകില്ല.
ഇതേ പാടശേഖരത്തിന്റെ മറ്റൊരു ഭാഗത്തും ഈ വീതിയില്‍ ബണ്ട്/റോഡ് ഇല്ല. ഏറ്റവും വീതിയുള്ള എംപി ഫണ്ട് റോഡ്, ബണ്ട് പോലും 2.8 മീറ്റര്‍ മാത്രമാണ്.
ബ്ലോക്ക് 77-ല്‍ റീസര്‍വേ 9, ബ്ലോക്ക് 78-ല്‍ റീസര്‍വേ 8, ബ്ലോക്ക് 77-ല്‍ റീസര്‍വേ 15 എന്നീ സര്‍വേ നമ്പരുകള്‍ 11.10.2017-13.10.2017 വരെ സര്‍വേ ചെയ്ത് തയാറാക്കിയ സ്‌കെച്ചിലും ഈ വ്യത്യാസം വ്യക്തമാകുന്നു.
ഇതിന് സമാന്തരമായി എംപി ഫണ്ട് റോഡുള്ളതിനാലും പാര്‍ക്കിങ് സ്ഥലമായി കെട്ടിയടച്ചിരിക്കുന്നതിനാലും ഇത് റോഡായി പോലും ഉപയോഗിക്കാന്‍ കഴിയുന്നതല്ല. മാത്രമല്ല, ഉയരത്തില്‍ കമ്പിവേലി നിര്‍മിച്ച് സെക്യൂരിറ്റിയെ നിയമിച്ചതുവഴി കൃഷിയുമായി ബന്ധപ്പെട്ട് യഥേഷ്ടം ഉപയോഗിക്കുന്നതിനും സാധ്യതയില്ലാതായിരിക്കുന്നു. അങ്ങനെ ഈ സ്ഥലം നെല്‍വയലിന്റെ ഭാഗമല്ലാതായി മാറിയിരിക്കുകയാണ്. ഇത് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008, സെക്ഷന്‍ 3-ന്റെ ലംഘനമാണ്. സെക്ഷന്‍ 3(2)-ന്റെ ആനുകൂല്യം കമ്പനി വിചാരണ സമയത്ത് ആവശ്യപ്പെട്ടുവെങ്കിലും സ്വകാര്യ ആവശ്യത്തിനായി മാറ്റിയെടുത്ത ഭൂമിക്ക് ഈ പ്രയോജനം ലഭിക്കുകയില്ല. മാത്രമല്ല, ഇത് പുറം ബണ്ടുമല്ല. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പൂര്‍ണമായും കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്നതിന് വേണ്ടി പുറം ബണ്ട് ബലപ്പെടുത്തുന്നതിന് മാത്രമേ ഈ ആനുകൂല്യം അവകാശപ്പെടാനാവൂ. ഇവിടെ അങ്ങനെയൊരു സാഹചര്യമില്ല.
ഇത് കൂടാതെ പാടശേഖരസമിതി 2015ല്‍ മോട്ടോര്‍തറ മാറ്റി സ്ഥാപിക്കുക കൂടി ചെയ്തതിലൂടെ വടക്ക് ഭാഗത്ത് തോടിന്റെ ഗതി മാറ്റിയിട്ടുണ്ട്. ഈ പ്രവൃത്തി കമ്പനിയില്‍ നിന്നുള്ള പലിശരഹിതവായ്പ ഉപയോഗിച്ച് പാടശേഖരസമിതി ചെയ്തതായാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ടി പാടശേഖര സമിതിയുടെ പൊതുയോഗത്തില്‍ ഈ പ്രവൃത്തി ചെയ്യാന്‍ കമ്പനിയോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചതായാണ് കാണുന്നത്. പാര്‍ക്കിങ്ങും മോട്ടോര്‍തറയും ചെയ്തത് ഒരേ നിര്‍മാണ ഏജന്‍സിയാണെന്ന് പാടശേഖരസമിതി സമ്മതിച്ചിട്ടുണ്ട്. പാടശേഖര സമിതിയും കമ്പനിയും പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണ്. മോട്ടോര്‍തറ മാറ്റി സ്ഥാപിക്കുന്നതും ചാല്‍ തിരിക്കുന്നതും തീരുമാനിച്ച പൊതുയോഗ നടപടികള്‍ പുഞ്ച സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാത്രമല്ല ഈ പാടശേഖരത്തിന്റെ കൃഷിഭൂമിയില്‍ വലിയ കുറവ് വന്നതായി പുഞ്ചസ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷമായി പാടശേഖരസമിതി പമ്പിങ് സബ്‌സിഡിക്ക് അപേക്ഷിച്ചിട്ടുമില്ല.
പാര്‍ക്കിങിന് വേണ്ടി ഭൂമി നികത്തിയതിന്റെ യഥാര്‍ത്ഥ അളവ് മനസിലാക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം അമ്പലപ്പുഴ തഹസില്‍ദാര്‍ ഭൂരേഖയുടെ മേല്‍നോട്ടത്തില്‍ സര്‍വേ നടത്തിയിരുന്നു. (11.10.2017 – 13.10.2017) അനക്‌സ് -3. ടി സര്‍വെ പ്രകാരം കമ്പനി നിലവില്‍ പാര്‍ക്കിങ് ഗ്രൗണ്ടായി ഉപയോഗിച്ചുവരുന്ന ഭാഗം മുല്ലക്കല്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 78-ല്‍ റീസര്‍വെ 8-ല്‍ 0.1893 ഹെക്ടര്‍, ബ്ലോക്ക് നമ്പര്‍ 77-ല്‍ റീസര്‍വെ 15-ല്‍ 0.06.88 ഹെക്ടര്‍ ബ്ലോക്ക് നമ്പര്‍ 77-ല്‍ റീസര്‍വെ 9-ല്‍ 0.1128 ഹെക്ടര്‍ ഉള്‍പ്പെടെ ആകെ 0.41.89 ഹെക്ടര്‍ ആകുന്നു. 2012-ല്‍ നിലം നികത്തുന്നതിന് മുമ്പ് ഈ ഭാഗത്തുണ്ടായിരുന്ന ബണ്ടിന്റെ ഏകദേശ വിസ്തീര്‍ണം 0.0656 ഹെക്ടര്‍ നിലം നികത്തിയതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ 12.11.2014-ലെ സി 10-57282/12 നമ്പര്‍ ഉത്തരവ് പ്രകാരം പൂര്‍വ സ്ഥിതിയില്‍ ആക്കേണ്ട എന്ന് ഉത്തരവായിരുന്ന നികത്ത് വിസ്തീര്‍ണം 0.0732 ഹെക്ടറും ആയിരുന്നു. ഈ സാഹചര്യത്തില്‍ പുതുതായി നികത്തപ്പെട്ട വിസ്തീര്‍ണം 0.2801 ഹെക്ടര്‍ ആകുന്നു. നിലം നികത്ത് മൂലം ഭൂമിയിലുള്ള മാറ്റം പരിശോധിച്ചതില്‍ ബ്ലോക്ക് 77-ല്‍ റീസര്‍വെ 9-ലും ബ്ലോക്ക് 78-ല്‍ റീസര്‍വെ 8-ലുമായി 2008ന് മുമ്പ് നിലവില്‍ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന സ്ഥലത്തിനോട് ചേര്‍ന്നും തുടര്‍ന്ന് 2012-ല്‍ പാര്‍ക്കിങ് ഏരിയയ്ക്ക് വേണ്ടി റിസോര്‍ട്ടിന്റെ കിഴക്ക് ഭാഗത്തായി നിലം നികത്തിയിട്ടുള്ളതും ചാല്‍ നികത്തിയിട്ടുള്ളതുമാണ്. കൃഷി ആവശ്യത്തിന് ചാലുകള്‍ ആവശ്യമായതിനാല്‍ നികത്തിയ ഭാഗത്തിന് പുറത്ത് നിലത്തിനുള്ളിലായി ചാലുകള്‍ പുതുതായി വെട്ടിയിട്ടുള്ളതായും കാണുന്നു. വലിയകുളം-സീറോ ജെട്ടി റോഡിനും പാര്‍ക്കിങ് ഏരിയയ്ക്കും സമാന്തരമായി മധ്യഭാഗത്തുകൂടി കടന്നുപോകുന്ന ചാല്‍ പാര്‍ക്കിങ് ഏരിയയുടെ വടക്കേ അറ്റത്ത് ഗതി മാറ്റി ബ്ലോക്ക് 77-ല്‍ റീസര്‍വെ 15-ല്‍ കൂടി പുതിതായി നിര്‍മ്മിച്ചിട്ടുള്ളതായും കാണുന്നു. ടി സര്‍വെ സ്‌കെച്ച് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. നിര്‍മാണങ്ങളുടെയും വൃക്ഷങ്ങളുടേയും പ്രായംവച്ച് നോക്കുമ്പോള്‍ 2008-ന് മുമ്പ് നികത്തിയതാണെന്ന് മനസിലാകുന്നു. അതിനാല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരാത്തതിനാല്‍ ടി നിയമപ്രകാരം നടപടിക്ക് സാധ്യതയില്ല. എങ്കിലും കേരള ലാന്‍ഡ് യൂട്ടിലൈസേഷന്‍ ഓര്‍ഡര്‍ 1967 പ്രകാരമുള്ള യാതൊരനുമതിയും കരസ്ഥമാക്കാതെയാണ് ഇത് ചെയ്തിരിക്കുന്നത്. എന്നതിനാല്‍ കെഎല്‍യു ഉത്തരവിന്റെ ലംഘനമുള്ളതായി കാണുന്നു.
തോട് കല്ല്‌കെട്ടി പുറം ബണ്ട് ശക്തിപ്പെടുത്തുന്നതിന്റെയും ബണ്ട് റോഡ് വികസനത്തിന്റെയും പേരില്‍ മുമ്പ് കരമാര്‍ഗം എത്തിച്ചേരാന്‍ കഴിയാതിരുന്ന റിസോര്‍ട്ടിന് ആവശ്യമുള്ള പാര്‍ക്കിങും അപ്രോച്ചും കമ്പനി സൃഷ്ടിച്ചെടുത്തിട്ടുണ്ട്. മൂന്ന് സര്‍വേ നമ്പരുകളിലായി 0.3709 ഹെക്ടര്‍ ഇപ്രകാരം തരം മാറ്റിയിട്ടുണ്ട്. ബണ്ട് മുമ്പ് പൂര്‍വസ്ഥിതിയിലാക്കേണ്ടെന്ന് ഉത്തരവായ വിസ്തീര്‍ണം എന്നിവ മാറ്റിനിര്‍ത്തിയാല്‍പോലും 0.2663 ഹെക്ടര്‍ സ്ഥലം ബാക്കിയാണെന്ന് കാണാം. 65.8 സെന്റോളം ഭൂമി ഇപ്രകാരം നികത്തിയെടുത്തത് ജലസേചന വകുപ്പ് തയ്യാറാക്കിയ പ്ലാനിന്റെയും സ്‌കെച്ചിന്റെയും അടിസ്ഥാനത്തിലാണ് എന്ന് കമ്പനി പറയുന്നു. എന്നാല്‍ ബന്ധപ്പെട്ട വകുപ്പുകളൊന്നുംതന്നെ അനുമതിപത്രം നല്‍കിയിട്ടില്ല. 2003-ല്‍ ഇല്ലാതിരുന്ന ഇത്തരമൊരു ബണ്ട് റോഡ് പടിപടിയായി വീതി കൂട്ടിയാണ് ഇന്ന് കാണുന്ന അവസ്ഥിയിലേയ്‌ക്കെത്തിയത്. 2006 – 2011 കാലയളവിലാണ് റിസോര്‍ട്ടിലേയ്ക്കുള്ള റോഡും മുന്നോട്ടുള്ള 150-ഓളം മീറ്റര്‍ റോഡും ഇന്ന് കാണുന്ന വീതിയിലേയ്‌ക്കെത്തിച്ചത്. ഇത് ക്രമേണ വന്ന മാറ്റമായതിനാല്‍ത്തന്നെ ഓരോ ഘട്ടത്തിലും നടന്ന അന്വേഷണങ്ങളും അനുമതികളും അതിന് തൊട്ടുമുമ്പുള്ള അവസ്ഥ മാത്രമേ പരിഗണിച്ചിട്ടുള്ളു എന്ന് കാണാം. മാത്രമല്ല, ലഭിച്ചിരിക്കുന്ന അനുമതികളും രേഖകളുമെല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. ഇവയെല്ലാം തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം വന്ന് 4 വര്‍ഷം കഴിഞ്ഞായതുകൊണ്ട് പലതും 2008-ന് മുമ്പുള്ള മാറ്റങ്ങളായാണ് കമ്പനി അവകാശപ്പെടുന്നത്. വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയും പാടശേഖര സമിതിയും സ്ഥലമുടമകളും ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ റിസോര്‍ട്ടിന്റെ വികസനത്തിനും ഉപയോഗത്തിനുമായി വരുത്തിയ മാറ്റങ്ങളൊന്നും തന്നെ കൃഷിയെ ബാധിക്കുന്നവയാണെങ്കില്‍പ്പോലും പാടശേഖരസമിതിയോ പ്രദേശവാസികളോ ചോദ്യം ചെയ്തിട്ടില്ല. ഇവിടെ പാടശേഖര സമിതി കൃഷിഭൂമിയുടെ ഉത്തമ താല്‍പ്പര്യം സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു.
ഈ ഭൂമി പൂര്‍വ സ്ഥിതിയിലാക്കാന്‍ സെക്ഷന്‍ 13 പ്രകാരമുള്ള കളക്ടറുടെ അധികാരം വിനിയോഗിക്കുന്നതിന് മുന്നോടിയായി നടന്ന വിചാരണയും അന്വേഷണവും പൂര്‍ത്തിയായിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സി മുഖേന ഉപഗ്രഹ ചിത്രങ്ങള്‍ ലഭിച്ചതിന് ശേഷം ഇക്കാര്യത്തില്‍ ഉത്തരവ് പുറപ്പെടുവിക്കുവാന്‍ സാധിക്കും.
ടി റിസോര്‍ട്ടിന്റെ വടക്ക് ഭാഗത്തായി മുല്ലക്കല്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 39-ല്‍ ഉള്‍പ്പെട്ടുകിടക്കുന്ന കായല്‍ പുറമ്പോക്കില്‍പ്പെട്ട ഭാഗത്ത് പ്ലാസ്റ്റിക് കയര്‍, പ്ലാസ്റ്റിക് ബോയകള്‍, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ച് കായലില്‍ ടി കമ്പനി വളച്ചുകെട്ടിയിട്ടുള്ളതായി കാണുന്നു. പ്ലാസ്റ്റിക് മാര്‍ക്കര്‍ ബോയ്‌സ് വിത്ത് റിഫ്‌ലക്ടര്‍ കായലില്‍ പൊങ്ങിക്കടക്കുന്നതും റവന്യൂ ഗവണ്‍മെന്റ് അധികാരികള്‍ ആവശ്യപ്പെടുന്ന പക്ഷം എപ്പോള്‍ വേണമെങ്കിലും എടുത്തുമാറ്റിക്കൊള്ളാമെന്ന നിബന്ധനയോടെ ആലപ്പുഴ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ 27.4.2007-ലെ ബി-1726/07/കെഡിഐഎസ് നമ്പര്‍ നടപടിക്രമം വഴി അനുവാദം നല്‍കിയിരുന്നതുമാണ്. ടി പ്ലാസ്റ്റിക് ബോയ്‌സ് നീക്കം ചെയ്യേണ്ടതുണ്ടോയെന്ന് പരിശോധിക്കുന്നതിന് ഇന്‍ലാന്റ് വാട്ടര്‍ വേയ്‌സിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതുമാണ്.