Wednesday
24 Oct 2018

മുഖ്യമന്ത്രി – തോമസ് ചാണ്ടി കൂടിക്കാഴ്ച

By: Web Desk | Wednesday 15 November 2017 8:36 AM IST

മന്ത്രി തോമസ് ചാണ്ടിയുടെ രാജിയിൽ ഉടൻ തീരുമാനമാകും. മന്ത്രിസഭാ യോഗത്തിന് മുമ്പ് തന്നെ തോമസ് ചാണ്ടി രാജിവെയ്ക്കുമെന്നാണ് സൂചന. ചാണ്ടിയുടെ രാജി ഒരു നിമിഷം പോലും വൈകരുത് എന്നാണ് സിപിഐയുടെ നിലപാട്.

മുഖ്യമന്ത്രി എന്ത് തീരുമാനം എടുത്താലും അത് അംഗീകരിക്കുമെന്നാണ് തോമസ് ചാണ്ടി അറിയിച്ചിട്ടുള്ളത്. ക്ലിഫ് ഹൗസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ നിർണായക തീരുമാനം ഉണ്ടാകും.

തോമസ് ചാണ്ടിയുടെ ഹർജിയിൽ ഹൈക്കോടതി വാക്കാൽ രൂക്ഷ പരാമർശം നടത്തിയതിന്റെ പശ്ചാത്തലത്തിൽ ഇന്നലെ രാത്രി എകെജി സെന്ററിൽ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചർച്ച നടത്തിയിരുന്നു.