Saturday
18 Nov 2017

വിഴുപ്പ് അലക്കുകാരന്‍ തന്നെ ചുമക്കട്ടെ: മന്ത്രി ജി സുധാകരന്‍

By: Web Desk | Tuesday 14 November 2017 5:31 PM IST

കോഴിക്കോട്: തോമസ് ചാണ്ടിയുടെ രാജിയെ രൂക്ഷമായി പരാമര്‍ശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ . തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച് ഈ വിഴുപ്പ് ഇനിയും ചുമക്കണോ എന്ന മാധ്യമ ചോദ്യത്തിന് അലക്കി വെളുപ്പിക്കും വരെ വിഴുപ്പ് അലക്കുകാരന്‍ തന്നെ ചുമക്കട്ടെ എന്നായിരുന്നു മന്ത്രിയുടെ മറുപടി. രാജിക്കാര്യത്തില്‍ തോമസ് ചാണ്ടിയാണ് തീരുമാനമെടുക്കേണ്ടത്. അദ്ദേഹം കോടതിയില്‍ പോയത് ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. എന്‍ സി പല സംസ്ഥാനങ്ങളില്‍ പല നിലപാടാണ്. കേരളത്തില്‍ അവര്‍ എല്‍  ഡി എഫിനൊപ്പം ആണന്നേയുള്ളുവെന്നും സുധാകരന്‍ പറഞ്ഞു.