Monday
17 Dec 2018

ചൈനയില്‍ ആയിരക്കണക്കിന് വെബ്‌സൈറ്റുകള്‍ അടച്ചുപൂട്ടി

By: Web Desk | Saturday 22 September 2018 10:58 PM IST

ബീജിങ്:ചൈനയില്‍ നാലായിരത്തിലധികം വെബ്‌സൈറ്റുകള്‍ അടച്ചുപൂട്ടി. ഹാനീകരവും അപകടകരവുമായ വിവരങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ശുദ്ധീകരണപ്രക്രിയയുടെ ഭാഗമായാണ് വെബ്‌സൈറ്റുകള്‍ അടച്ചുപൂട്ടിയത്.
ഇന്റര്‍നെറ്റിലൂടെയുള്ള അശ്ലീലചിത്രങ്ങള്‍, ചൂതുകളി, മതവികാരം വൃണപ്പെടുത്തുക, അഭ്യൂഹങ്ങള്‍ പരത്തുക തുടങ്ങിയ നിരവധി ഹാനികരമായ പ്രവര്‍ത്തികളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് ചൈനീസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നത്.
മെയ്മാസം മുതലാണ് വ്യാജപ്രചരണങ്ങളും ഹാനികരമായതുമായ വിവരങ്ങള്‍ തടയുന്നതിന് വേണ്ടി സര്‍ക്കാര്‍ കാമ്പയിന്‍ ആരംഭിച്ചത്. ഔദ്യോഗിക കണക്കുകളനുസരിച്ച് കഴിഞ്ഞ മാസം അവസാനത്തോടെ രണ്ടുലക്ഷത്തോളം ഹാനീകരമായ വിവരങ്ങളാണ് സര്‍ക്കാര്‍ നീക്കം ചെയ്തത്.

Related News