Wednesday
17 Jan 2018

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

By: Web Desk | Friday 12 January 2018 9:41 PM IST

ബെംഗളൂരു: സംഘപരിവാറിന്‍റെ ഭീഷണി കടുത്തതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തനകെ അറസ്റ്റ് ചെയ്തു. മുസ്ലിങ്ങളെ ഇഷ്ടമാണെന്നറിയിച്ച് വാട്സാപ്പില്‍ സന്ദേശം അയച്ചതിന്‍റെ പേരിലാണ് പ്രവര്‍ത്തകര്‍ പെണ്‍കുട്ടിക്ക് നേരെ ഭീഷമി ഉയര്‍ത്തിയത്. കര്‍ണ്ണാടകയിലെ ചിക്കമംഗളൂരുവിലാണ് ബികോം വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ സന്തോഷിനെ ആത്മഹത്യ പ്രേരണ കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.

നേരത്തെ, ഇതേ കേസില്‍ യുവമോര്‍ച്ച നേതാവ് എം.വി.അനില്‍ അറസ്റ്റിലായിരുന്നു.  സന്ദേശത്തില്‍ ധന്യശ്രീ എന്ന വിദ്യാര്‍ഥിനി ധന്യശ്രീ മുസ്ലീങ്ങളെ തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ധന്യശ്രീക്കെതിരെ നിരന്തരം ഭീഷണിയും അവഹേളനവും ആരംഭിച്ചു. വീട്ടിലേയ്ക്ക് വിളിച്ചും ഭീഷണിപ്പെടുത്തി. മകള്‍ എന്തിനാണ് തലയില്‍ തട്ടമിട്ടിരിക്കുന്ന ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ഇട്ടിരിക്കുന്നതെന്ന് ചോദിച്ചാണ് ആദ്യം ഭീഷണി വന്നതെന്ന് ധന്യശ്രീയുടെ അമ്മ സരസ്വതി സുവര്‍ണ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് നിരന്തരം ഭീഷണികളായിരുന്നുവെന്നും മകളെ നിയന്ത്രിക്കാനും ഇല്ലെങ്കില്‍ അനന്തരഫലം നേരിടാന്‍ തയാറായിക്കൊള്ളാനും യുവമോര്‍ച്ച, ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നും പരാതിയില്‍ പറയുന്നു. തൊട്ടടുത്ത ദിവസം ഒരുസംഘം ആളുകള്‍ വീട്ടില്‍ നേരിട്ടെത്തി അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ധന്യശ്രീയുടെ അമ്മയുടെ പരാതിയില്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ജനുവരി ആറിനാണ് ധന്യശ്രീ ആത്മഹത്യ ചെയ്തത്. താനൊരു മുസ്ലീം യുവാവുമായി പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും, ഈ അപമാനം ഇനിയും താങ്ങാന്‍ സാധിക്കുന്നില്ലെന്നും അതിനാല്‍ ജീവനൊടുക്കുകയാണെന്നുമുള്ള ആത്മഹത്യാ കുറിപ്പ് ധന്യശ്രീയുടെ മുറിയില്‍ നിന്ന് ലഭിച്ചിരുന്നു.

Related News