Wednesday
17 Oct 2018

പ്രതിഷേധ റാലിയിൽ നാലര വയസ്സുകാരിയെ റോഡിലൂടെ പാളയിൽ വച്ചു വലിച്ചു

By: Web Desk | Saturday 9 June 2018 4:02 PM IST

ഗുവാഹത്തി: അസ്സമിലെ ലക്കിംപൂരിൽ ഇന്ധന വില വർധനവിനെതിരെ കോൺഗ്രസി​ന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ റാലിയിൽ നാലര വയസ്സുകാരിയെ ഉൾപ്പെടുത്തിയതിന്​ മൂന്ന്​ പേർ അറസ്​റ്റിൽ.പ്രതിഷേധത്തിനിടെ കഠിനമായ ചൂടിൽ പാളയിൽ ഇരുത്തി നാലര വയസുകാരിയെ റോഡിലൂടെ പ്രതിഷേധക്കാർക്കൊപ്പം വലിച്ചുകൊണ്ടുപോയി എന്ന കുറ്റത്തിനാണ്​ മൂന്ന്​ പേരെ അറസ്​റ്റ്​ ചെയ്​തത്​. അസം ബാലാവകാശ കമീഷ​​െൻറ നിർദേശപ്രകാരമാണ്​ പൊലീസ്​ നടപടി.

കുട്ടിയുടെ മാതാവ്​, പ്രദേശിക കോൺഗ്രസ്​ അംഗമായ ജിതുമണി ദാസ്​, പ്രാദേശിക മാധ്യമ പ്രവർത്തകൻ കുമുദ്​ ബറുവ എന്നിവരെയാണ്​ അറസ്​റ്റ്​ ചെയ്​തത്​.

ജൂൺ ആറിനാണ്​ കോൺഗ്രസി​ന്റെ പ്രതിഷേധം അരങ്ങേറിയത്​. ഇന്ധന വില വർധിക്കുന്നു, ബി.ജെ.പി സർക്കാർ വാഗ്​ദാനങ്ങൾ പാലിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

Related News