Friday
15 Dec 2017

പ്രതിഷേധ റാലിക്ക് നേരെ ആക്രമണം:3 മരണം

By: Web Desk | Sunday 13 August 2017 2:39 PM IST

വാഷിംഗ്ടൺ: അമേരിക്കയിലെ വിർജീനിയയിൽ വെളുത്ത വർഗക്കാര്‍ നടത്തിയ പ്രതിഷേധ റാലിക്ക് നേരെ ആക്രമണം. വിർജീനിയയിലെ ഷാർലറ്റ് വില്ലയിലാണ് അപകടം നടന്നത്. റാലിയിൽ ഉണ്ടായ  വെടിവെപ്പിൽ മൂന്നുപേർ മരിച്ചു. 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളക്കാരുടെ ചരിത്രം പറയുന്ന പ്രതിമകൾ നീക്കം ചെയ്യുന്നതിനെതിരെ ആയിരുന്നു പ്രതിഷേധ റാലി സംഘടിക്കപ്പെട്ടത്.യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപം ഇതിനെ ഒരു ഭീകര സംഭവം എന്ന് വിശേഷിപ്പിച്ചു.ഇടുങ്ങിയ റോഡിലൂടെ വന്ന പ്രതിഷേധക്കാരുടെ മേല്‍ വാഹനം ബോധപൂർവ്വം കയറ്റുകയായിരുന്നതായി ദൃക്‌സാക്ഷികൾ വ്യക്തമാക്കി. വംശീയ വിദ്വേഷങ്ങളെയും അതിന്റെ പേരിൽ ഉണ്ടാകുന്ന അക്രമങ്ങളെയും ട്രംപ് കടുത്ത ഭാഷയിൽ വിമര്‍ശിച്ചു. പ്രധിഷേധക്കാരും ഇതിനെ എതിർക്കുന്നവരും തമ്മിൽ പ്രദേശത്ത് സംഘർഷം തുടർന്നുവരികയാണ്, ഇവിടെ നിരോധനാജ്ഞ വരെ പ്രഖ്യാപിക്കേണ്ടിവന്നിരുന്നു.
വിർജീനിയയിൽ തന്നെ മറ്റൊരു അപകടത്തിൽ രണ്ടുപേർ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. നഗരത്തിൽ തന്നെ നടന്ന ഒരു ഹെലികോപ്ടർ അപകടമാണ് രണ്ടുപേരുടെ ജീവനെടുത്തത്. ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥനും കോപ്ടർ പറത്തിയ പൈലറ്റുമാണ് മരിച്ചത്.

Related News