Monday
16 Jul 2018

ഹിന്ദു റാവു ആശുപത്രിയിൽ ഒരു രാത്രിയിൽ മരിച്ചത് മൂന്ന് നവജാതശിശുക്കൾ

By: Web Desk | Saturday 21 October 2017 2:05 PM IST

ഡൽഹി: രാജ്യം ദീപാവലി വെളിച്ചത്തിൽ തിളങ്ങിനിന്നപ്പോൾ ഡൽഹിയിലെ മൂന്ന് കുടുംബങ്ങൾക്ക് ഇരുണ്ട ദീപാവലിയായിരുന്നു ഇത്തവണത്തേത്. ഡൽഹി ഹിന്ദു റാവു ആശുപത്രിയിൽ ഒരു രാത്രിയിൽ മരിച്ചത് മൂന്ന് നവജാതശിശുക്കളാണ്. പ്രസവസമയത്ത് ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്നാണ് കുട്ടികൾ മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. ബന്ധുക്കളുടെ ആർപ്പോണത്തെ തുടർന്ന് നോർത്ത് മുൻസിപ്പൽ കോർപറേഷൻ ഡിപ്പാർട്മന്റ്റ് ആശുപത്രി മെഡിക്കൽ സുപ്രണ്ടിനേയും ഗ്യാൻകോളജി വിഭാഗം, തലവനേയും സസ്പെൻഡ് ചെയ്തു.

ഒക്ടോബര് 18 രാത്രിയിലാണ് മൂന്ന് വിവിധ പ്രസവ കേസുകൾ ആശുപത്രിയിൽ എത്തുന്നത്. ഇതിൽ ഒരു സ്ത്രീ നിലവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മറ്റു രണ്ടുപേരെ പ്രസവവേദനയെത്തുടർന്നാണ് അസ്സ്പത്രയിൽ പ്രവേശിപ്പിച്ചത്. മരിച്ച കുട്ടികളിൽ രണ്ടുപേർ ഗര്ഭപാത്രത്തിനുള്ളിൽവച്ചുതന്നെ മരിച്ചതായും മറ്റൊരാൾക്ക് ജനിച്ചപ്പോൾ തന്നെ ഹാർട്ട് ബീറ്റ് കുറവായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.

Related News