Sunday
18 Nov 2018

തുള്ളൽ കലാകാരൻ വയലാർ കൃഷ്ണൻകുട്ടി നിര്യാതനായി

By: Web Desk | Thursday 30 November 2017 10:35 AM IST

തുള്ളൽ കലാകാരനായ അതുല്യപ്രതിഭ വയലാർ കൃഷ്ണൻകുട്ടി നിര്യാതനായി. തുള്ളൽ ത്രയങ്ങളിലെ ചക്രവർത്തിയായിരുന്ന വയലാർ കൃഷ്ണൻകുട്ടി സംസ്ഥാന അവാർഡുകളും കുഞ്ചൻ നമ്പ്യാർ പുരസ്കാരവും ഒട്ടേറെ ദേശീയ അന്തർദേശീയ പുരസ്കാരങ്ങളും നേടിയ സാധാരണക്കാരുടെ സഹയാത്രികനും കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന കലാകാരനുമായിരുന്നു.

ഇപ്റ്റ യുടെ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന വയലാർ കൃഷ്ണൻകുട്ടി ഇപ്റ്റ യുടെ ദേശീയ സമ്മേളനത്തിൽ ഓട്ടൻതുള്ളൽ അവതരിപ്പിച്ചു കൊണ്ട് സവർണ്ണ ഫാസിസ്റ്റുകൾക്കെതിരെയുള്ള തന്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോഴാണ് സംഘപരിവാർ ഗുണ്ടകൾ സമ്മേളനം അലങ്കോലപ്പെടുത്തുകയും പ്രവർത്തകരെ മർദ്ദിക്കുകയും ചെയ്തത്.

നിസ്വവർഗ്ഗത്തോടൊപ്പം നിന്ന് കലയെ ജനകീയമാക്കിയ അനുഗൃഹീത കലാകാരൻ വയലാർ കൃഷ്ണൻകുട്ടിയുടെ ദീപ്തസ്മരണകൾക്കു മുന്നിൽ പ്രണാമം.