Tuesday
22 Jan 2019

ടിക്ക് ടോക്കില്‍ തേച്ച് യൗവ്വനങ്ങള്‍

By: Web Desk | Thursday 20 December 2018 9:45 PM IST

ഷെഹിന ഹിദായത്ത്

യുവതലമുറകളെ ഹരം പിടിപ്പിച്ചിരിക്കുന്ന ടിക്ക്‌ടോക്ക് എന്ന ആപ്ലിക്കേഷന്‍ അതിര് കടക്കുകയും പലരുടെയും ജീവിതങ്ങള്‍ അതിലൂടെ മാറിമറിയുകയും ചെയ്യുന്നു.  യുവതീയുവാക്കള്‍ മാത്രമല്ല പ്രായഭേദമെന്യേ എല്ലാവരും ടിക്ക്‌ടോക്കില്‍ സമയം ചെലവഴിക്കാറുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ സ്വയം വൈറലാകാനും സമൂഹത്തിലെ ആള്‍ക്കാരുടെ ശ്രദ്ധ പിടിച്ച് പറ്റാനും ശ്രമിക്കുന്നുണ്ട്.

ഇപ്പോഴത്തെ ഒരു ട്രെന്‍ഡാണ് ടിക്ക്‌ടോക്കിലൂടെ ഫേമസ് ആവുക എന്നത്. അതിന് വേണ്ടി എന്ത് റിസ്ക്കും സഹിക്കാന്‍ തയ്യാറാകുന്നവരുണ്ട്.  ഫേമസ് ആവാന്‍ വേണ്ടി സ്വന്തം ജീവന്‍ ആപത്തിലാകും വിധത്തിലുള്ള കോപ്രായങ്ങള്‍ ഇതിലൂടെ കാട്ടുന്നുമുണ്ട്. ചിലതെല്ലാം യാഥാര്‍ഥ്യമാണെന്ന് ബോധിപ്പിക്കാന്‍  പല കള്ളത്തരങ്ങളും കൈകുഞ്ഞുങ്ങളെ വെച്ചു ചെയ്തും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റാറുണ്ട്. ഇതില്‍ ചിലരെല്ലാം സഹായങ്ങളും ആശ്വാസ വാക്കുകളുമായി ചെല്ലുമ്പോഴാണ്  അത് കള്ളത്തരമാണെന്നറിയുന്നത്. എല്ലാം ഒരു പരിധിവരെ നല്ലതാണ്, അത് കഴിഞ്ഞാല്‍ ഒരോ ജീവിതവും ത്രാസ്സിലാടുന്ന പോലെയാവും.

മിക്ക വിദ്യാര്‍ഥികളുടെ മൊബൈലിലും ടിക്ക്‌ടോക്ക് എന്ന ആപ്ലിക്കേഷന്‍ ഉണ്ട്. വൈറലാവാനോ റിവഞ്ചിനോ വേണ്ടി ഒരു വീഡിയോ അപലോഡ് ചെയ്ത് കഴിഞ്ഞ് ഉണ്ടാവുന്ന ഓരോ പ്രശ്‌നങ്ങളില്‍ അവരറിയാതെ അവരുടെ മാതാപിതാക്കളും വന്നുചേരും.

ടിക്ക് ടോക്കില്‍ ഓരോ സമയം ഓരോ ചലഞ്ചുകളാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നില്ല് നില്ല് എന്ന സിനിമാഗാനത്തിനൊപ്പം വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി നൃത്തം വെക്കുന്നത് വൈറലായിരുന്നു. ഇത് എത്രത്തോളം അപകടകരമാണെന്ന് ചിന്തിക്കില്ല, വീഡിയോ ചെയ്യുക ഫേമസ് ആവുക ഇത് മാത്രമാണ്  ലക്ഷ്യം. കേരള പൊലീസ് വരെ ഈ ചലഞ്ചിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ടിക്ക് ടോക്ക് വീഡിയോ പല സ്ഥലങ്ങളില്‍ വാക്ക് തര്‍ക്കവും തല്ലുമായി പരിണമിച്ചു. മാത്രമല്ല തേപ്പ് കഥകളും അതിനോടനുബന്ധിച്ച റിവഞ്ചുകളും വൈറലാവുകയാണ്. തേപ്പായലും റിവഞ്ചായാലും സോഷ്യല്‍മീഡിയയിലെ താരങ്ങള്‍ അത് ഏറ്റെടുത്ത് ആഘോഷിക്കാറുമുണ്ട്. ചില സൈബര്‍ ആങ്ങളമാര്‍ നല്ലോണം അലക്കാറുമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍  വൈറലായി കൊണ്ടിരിക്കുന്നത് തേപ്പ് കിട്ടിയ കൂട്ടുകാരിക്ക് വേണ്ടി ചെയ്ത ഒരു വീഡിയോ ആണ്. തേച്ചിട്ട് പോയ കാമുകനെ യുണിഫോമില്‍ വിദ്യാര്‍ഥികള്‍ കളിയാക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. പെണ്‍കുട്ടികളുടെ വീഡിയോയ്ക്ക് മറുപടിയായി കാമുകന്‍റെ വാക്കുകളും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

Related News