Wednesday
23 Jan 2019

ആരും അസൂയപ്പെടുന്ന തലപ്പത്ത് : ഈ 58കാരന്റെ ശമ്പളം 110 കോടി

By: Web Desk | Saturday 12 January 2019 8:35 AM IST

ആപ്പിള്‍ സി.ഇ.ഒ ആയ ടിം കുക്കിന് 2018ല്‍ ലഭിച്ച ശമ്ബളം 110 കോടി. ഇത് രണ്ടാം വര്‍ഷമാണ് ഈ 58കാരന്‍ സി.ഇ.ഒ പദവി വഹിക്കുന്നത്.

2018ല്‍ കമ്ബനി കൈവരിച്ച നേട്ടം മുന്‍നിര്‍ത്തിയാണ് ഇത്രയും വല്യ തുക ടിം കുക്കിന് ശമ്ബളമായി ലഭിച്ചത്. ബോണസും മറ്റു ട്രാവല്‍ അലവന്‍സുകളും ഉള്‍പ്പെടെയാണ് 15.7 മില്യണ്‍ യുഎസ് ഡോളര്‍ കുക്കിന് ശമ്ബളമായി ലഭിച്ചത്.

മൂന്ന് മില്യണ്‍( 21 കോടിയിലേറെ) രൂപയാണ് ആണ് കുക്കിന്റെ അടിസ്ഥാന ശമ്ബളം. 12 മില്യണ്‍ ഡോളര്‍ ബോണസ് ആയി നല്‍കി. ഇതിന് പുറമെ ഏഴ് ലക്ഷത്തോളം ഡോളര്‍ മറ്റ് അലവന്‍സുകളും. 2018ല്‍ 265.6 ബില്യണ്‍ ഡോളറിന്റെ വില്‍പന നടന്നതായും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ വരുമാനത്തിലുള്‍പ്പെടെ വര്‍ധനവുണ്ടായതായും ആപ്പിള്‍ കോമ്ബന്‍സേഷന്‍ കമ്മറ്റി വ്യക്തമാക്കുന്നു.