Wednesday
17 Oct 2018

ഒഡിഷ തീരത്ത് കനത്ത നാശനഷ്ടങ്ങളുണ്ടാക്കി തിത്തിലി ചുഴലിക്കാറ്റ്; മരങ്ങള്‍ കടപുഴകി

By: Web Desk | Thursday 11 October 2018 9:33 AM IST

ഭുവനേശ്വര്‍: ഒഡിഷയിലും ആന്ധ്രാ പ്രദേശിന്റെ വടക്കന്‍ പ്രവിശ്യയിലും കനത്ത നാശനഷ്ടങ്ങളുണ്ടാക്കി തിത്തിലി ചുഴലിക്കാറ്റ്. അഞ്ച് ജില്ലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 140-150 കിലോമീറ്റര്‍ വേഗത്തിലാണ് ഇപ്പോള്‍ കാറ്റ് വീശുന്നത്. കാറ്റിനെ തുടര്‍ന്ന് ഗഞ്ജം, ഗജപതി, പുരി, ഖുര്‍ദ, ജഗദ്‌സിങ്പുര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.
റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ച അഞ്ച് ജില്ലകളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

തീരപ്രദേശത്ത് മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകി വീണു. പലയിടങ്ങളിലും റെയില്‍ റോഡ ഗതാഗതം താറുമാറായി. വ്യോമഗതാഗതവും തടസപ്പെട്ടു. ഗോപാല്‍പൂര്‍, ആന്ധ്രപ്രദേശിലെ കലിങ്കപട്ടണം എന്നിവിടങ്ങളില്‍ മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അടുത്ത 18 മണിക്കൂറിനകം കാറ്റിന് ഇനിയും ശക്തിയേറും. തുടര്‍ന്ന് വടക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങി പശ്ചിമബംഗാള്‍ തീരത്തേക്ക് കടന്ന് കാറ്റിന്റെ വേഗത കുറയാനാണ് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related News