Monday
17 Dec 2018

സവോള, തക്കാളി വില വീണ്ടും കുതിച്ച് ഉയരുന്നു

By: Web Desk | Saturday 25 November 2017 10:27 PM IST

ന്യൂഡല്‍ഹി: സവോളയുടെയും തക്കാളിയുടെയും വില രാജ്യത്ത് കുതിച്ച് ഉയരുന്നു. സവോള കിലോയ്ക്ക് 60 രൂപയും തക്കാളിക്ക് 60 മുതല്‍ 80 രൂപ വരെയുമാണ് വില. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ഇവയുടെ ലഭ്യത കുറഞ്ഞതാണ് വില വര്‍ധനയ്ക്ക് കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. മഴ മൂലം വിളനാശം സംഭവിച്ചതിനാല്‍ ചന്തയിലെത്തുന്ന പച്ചക്കറികളുടെ അളവില്‍ ഗണ്യമായ കുറവുണ്ടായിരുന്നു.
തക്കാളിയുടെയും സവോളയുടെയും വില കുത്തനെ വര്‍ധിച്ചത് സാധാരണക്കാരെ പ്രതികൂലമായി ബാധിച്ചു.