Tuesday
16 Oct 2018

ടോ​മി​ന്‍ ത​ച്ച​ങ്ക​രി​​ സ്​​റ്റേ​ഷ​ന്‍ മാ​സ്​​റ്റ​റു​ടെ വേ​ഷത്തിൽ

By: Web Desk | Thursday 14 June 2018 10:06 AM IST

തച്ചങ്കരി കണ്ടക്ടർ ആയപ്പോൾ 

തി​രു​വ​ന​ന്ത​പു​രം: കണ്ടക്ടറായി സ്വന്തം വകുപ്പിനെ പഠിച്ച ടോമിന്‍ തച്ചങ്കരി ഇന്ന് അപൂര്‍വറോളില്‍ വീണ്ടുമെത്തുന്നു . തമ്പാന്നൂര്‍ ഡിപ്പോയില്‍ സ്‌റ്റേഷന്‍ മാസ്റ്ററുടെ ഡ്യൂട്ടിയിലാണ് ഇന്ന് രാവിലെ മുതല്‍ കെഎ​സ്ആ​ര്‍ടി​സി എം ഡി ടോമിന്‍ ജെ തച്ചങ്കരി ജോലിചെയ്യുന്നത്.

ത​മ്പാനൂ​ര്‍ ഡി​പ്പോ ഇന്ന്  എം ഡിയുടെ  ചു​മ​ത​ല​യി​ലാ​കും. മു​മ്പ് ​ ക​ണ്ട​ക്ട​ര്‍ വേ​ഷ​ത്തി​ലെ​ത്തി​യ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ര്‍ ടോ​മി​ന്‍ ത​ച്ച​ങ്ക​രി​യാ​ണ്​ സ്​​റ്റേ​ഷ​ന്‍ മാ​സ്​​റ്റ​റു​ടെ വേ​ഷം അ​ണി​യു​ന്ന​ത്.

ഡി​പ്പോ പ്ര​വ​ര്‍​ത്ത​നം മ​ന​സ്സി​ലാ​ക്കാ​നാ​ണ്​ ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വി​സ്​ ഏ​റെ​യു​ള്ള​തും കൂ​ടു​ത​ല്‍ യാ​ത്ര​ക്കാ​ര്‍ ആ​ശ്ര​യി​ക്കു​ന്ന​തു​മാ​യ തമ്പാ​നൂ​ര്‍ ഡി​പ്പോ​യു​ടെ ചു​മ​ത​ല എംഡി ഏ​റ്റെ​ടു​ക്കു​ന്ന​ത്.  ക​ണ്ട​ക്ട​റു​ടെ​യും ഡ്രൈ​വ​റു​ടെ​യും ഹാ​ജ​ര്‍ രേ​ഖ​പ്പെ​ടു​ത്തു​ക, അ​വ​രെ ബ​സി​ല്‍ നി​യോ​ഗി​ക്കു​ക. ഷെ​ഡ്യൂ​ള്‍ മു​ട​ങ്ങാ​തെ അ​യ​ക്കു​ക തു​ട​ങ്ങി​യ​വാ​ണ് സ്‌​റ്റേ​ഷ​ന്‍മാ​സ്​​റ്റ​റു​ടെ ചു​മ​ത​ല.

ത​മ്ബാ​നൂ​ര്‍ ബ​സ്​ ടെ​ര്‍​മി​ന​ലി​ല്‍ അ​ന്വേ​ഷ​ണ കൗ​ണ്ട​റി​നോ​ട്​ ചേ​ര്‍ന്നാ​ണ് സ്​​റ്റേ​ഷ​ന്‍മാ​സ്​​റ്റ​റു​ടെ ഓ​ഫി​സ്. ഇ​വി​ടെ​യാ​ണ്​ ​ബ​സ്​ റി​പ്പോ​ര്‍​ട്ട്​ ചെ​യ്യു​ക​യും സ​മ​യം എ​ഴു​തി വാ​ങ്ങു​ക​യും ചെ​യ്യു​ന്ന​ത്. ആ​ദ്യ​മാ​യി ക​ണ്ട​ക്ട​റാ​യി യൂ​നി​ഫോ​മി​ട്ട് ബ​സി​ല്‍ ജോ​ലി ചെ​യ്ത എംഡി​യാ​ണ് ടോ​മി​ന്‍ ത​ച്ച​ങ്ക​രി. ഇ​തി​ന്​ ക​ണ്ട​ക്ട​ര്‍ ലൈ​സ​ന്‍സും എ​ടു​ത്തി​രു​ന്നു.

Related News