Saturday
21 Apr 2018

ടോങ്കയില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ കടുത്ത നാശനഷ്ട്ടം

By: Web Desk | Tuesday 13 February 2018 2:58 PM IST

ടോങ്ക : ടോങ്കയില്‍ അതിശക്തമായി വീശിയടിച്ച ഗീത കൊടുങ്കാറ്റില്‍ കടുത്ത നാശനഷ്ട്ടം.ഒറ്റ രാത്രികൊണ്ട് ദ്വീപില്‍ വ്യാപകമായ നാശനഷ്ടമാണ് കൊടുങ്കാറ്റ് ഉണ്ടാക്കിയത്. അറുപത് വര്‍ഷത്തിനിടയില്‍ രാജ്യത്തെ ഏറ്റവും വലിയ കൊടുങ്കാറ്റാണ് ടോങ്ക നേരിട്ടത്.

വീശിയടിച്ച ഗീത കൊടുങ്കാറ്റില്‍ 100 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പാര്‍ലമെന്‍റ് മന്ദിരം തകര്‍ന്ന് വീണു.വൈദ്യുതി ലൈനുകള്‍ വീടുകളുടെയും കെട്ടിടങ്ങളുടെയും മേല്‍ക്കൂരകള്‍ക്ക് മുകളില്‍ വീണുകിടക്കുകയാണ്.

കൊടുങ്കാറ്റിനു മുന്‍പ് തന്നെ സര്‍ക്കാര്‍ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ആയിരക്കണക്കിന് ആളുകള്‍ ഒറ്റ രാത്രികൊണ്ട് സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിച്ചു.

മണിക്കൂറില്‍ 200 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ വീശിയടിച്ച ഗീത ടോങ്ക ദ്വീപസമൂഹത്തിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ്. 170-ലധികം ദ്വീപുകള്‍ ടോങ്കയില്‍ ഉണ്ട്. ഫിജിക്ക് കിഴക്കും ന്യൂസിലാന്റിനു വടക്കും പസഫിക്ക് സമുദ്രത്തിലാണ് ടോങ്ക സ്ഥിതിചെയ്യുന്നത്.