Sunday
24 Jun 2018

ഹിജാബ് ധരിച്ച 11 വയസുകാരിക്ക് നേരെ ആക്രമണശ്രമം

By: Web Desk | Saturday 13 January 2018 12:40 PM IST

ഒട്ടാവ: കാനഡയില്‍ ഹിജാബ് ധരിച്ച 11 വയസുള്ള സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണശ്രമം. ടോറോന്‍േറായില്‍ വെള്ളിയാഴ്ചയാണ് പെണ്‍കുട്ടിയുടെ ഹിജാബ് മുറിക്കാന്‍ അജ്ഞാതന്‍ ശ്രമം നടത്തിയത്.

പ്രാദേശിക സമയം ഒമ്ബതോടെ പൗളിനോ ജോണ്‍സണ്‍ സ്കൂളിന് സമീപമാണ് സംഭവമുണ്ടായത്. ഹിജാബ് മുറിക്കാന്‍ അജ്ഞാതന്‍ ശ്രമം നടത്തുന്നതിനിടെ പെണ്‍കുട്ടി സ്കുളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ ഹിജാബിന്റെ താഴെ ഇയാള്‍ കത്രിക കൊണ്ട് മുറിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഇളയ സഹോദരനൊടൊപ്പം സ്കൂളിലേക്ക് പോവുമ്ബോള്‍ അജ്ഞാതനായ ഒരാളെത്തി തന്റെ ഹിജാബ് കത്രിക ഉപയോഗിച്ച്‌ മുറിക്കാന്‍ ശ്രമിക്കുകയായിരുന്നുന്നെന്നും, ഭയന്ന് സ്കൂളിലേക്ക് ഓടിയതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും പെണ്‍കുട്ടി പറഞ്ഞു.