Wednesday
22 Aug 2018

പള്ളിവാസൽ റിസോര്‍ട്ടില്‍ മുപ്പതോളം ടൂറിസ്റ്റുകള്‍ കുടുങ്ങി,പണിക്കൻകുടിയിയിൽ മണ്ണിടിഞ്ഞു മരണം

By: Web Desk | Friday 10 August 2018 10:03 AM IST

ഇടുക്കി: പള്ളിവാസലിനു സമീപത്തെ പ്ലംജൂഡി റിസോര്‍ട്ടില്‍ വിദേശികൾ അടക്കം മുപ്പതോളം ടൂറിസ്റ്റുകള്‍ അപകടാവസ്ഥയിൽ  കുടുങ്ങിക്കിടക്കുന്നു.  ഇതിനു സമീപം വൻ മണ്ണിടിച്ചിൽ. പണിക്കന്‍കുടിയില്‍ രാവിലെ മണ്ണിടിഞ്ഞ് യുവാവ് മരിച്ചു. മന്നാടിയില്‍ റിനോ തോമസ് എന്നയാളാണ് മരിച്ചത്. മുണ്ടന്‍ മുടിയിലും രാവിലെ ഉരുള്‍ പൊട്ടി. എന്നാല്‍ ആളപായമില്ല. വന്‍ കൃഷി നാശം ഉണ്ടായതായി അധികൃതര്‍ അറിയിച്ചു. ഇടുക്കി ജില്ലയില്‍ ഭീതി പടർത്തി  മഴ തുടരുന്നു . ചെട്ടിയം പാറ ഉരുള്‍പൊട്ടലില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.

ഇതുവരെ എടുത്തിട്ടുള്ള എല്ലാ നടപടികളും ഫലപ്രദമാണെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കേന്ദ്രസംഘം സംസ്ഥാനത്ത് എത്തി നേരിട്ട് കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. ഇന്ന് കൊച്ചിയില്‍ റവന്യുമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനം യോഗം അല്‍പ സമയത്തിനുള്ളില്‍ നടക്കും.

പള്ളിവാസലിനു സമീപത്തെ പ്ലം ജൂഡി റിസോര്‍ട്ടില്‍ മുപ്പതോളം ടൂറിസ്റ്റുകള്‍ കുടുങ്ങിക്കിടക്കുകയാണ്. സര്‍ക്കാര്‍ അടച്ചുപൂട്ടിയ റിസോര്‍ട്ടാണ് കോടതി ഉത്തരവിനെത്തുടര്‍ന്ന് തുറന്ന് പ്രവര്‍ത്തിച്ചത്. ഇവിടെയാണ് വിദേശികളടക്കമുള്ള വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇങ്ങോട്ടേക്കെത്താന്‍ ബുദ്ധിമുട്ടുണ്ട്.

Related News