Wednesday
22 Aug 2018

ടി പി രാധാമണി നിര്യാതയായി

By: Web Desk | Thursday 17 May 2018 10:27 PM IST

തിരുവനന്തപുരം . ആകാശവാണി തിരുവനന്തപുരം നിലയത്തിലെ ആദ്യകാല പ്രക്ഷേപകയും റേഡിയോ നാടകങ്ങളിലെ നിരവധി അവിസ്‌മരണീയ കഥാപാത്രങ്ങള്‍ക്ക് ശബ്ദം പകരുകയും ചെയ്‌ത ടി പി രാധാമണി നിര്യാതയായി.

തിരുവനന്തപുരത്ത് പൂജപ്പുരയ്ക്ക് സമീപം സ്വവസതിയില്‍ വച്ചാണ് മരണം സംഭവിച്ചത്. 84 വയസ്സായിരുന്നു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും