Tuesday
16 Oct 2018

കനത്ത മഴ; ട്രെയിനുകള്‍ വൈകി ഓടുന്നു

By: Web Desk | Tuesday 31 July 2018 1:12 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴതുടരവെ ട്രെയിനുകള്‍ പലതും വൈകി ഓടുന്നു. തിരുവനന്തപുരത്തു നിന്നും പുറപ്പെടേണ്ട ട്രെയിനുകൾ പലതും പുറപ്പെട്ടിട്ടില്ല. റെയില്‍ വേ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പല  ട്രെയിനുകളും പിടിച്ചിട്ടുണ്ട്.

ഒഡീഷ തീരത്ത് രൂപപ്പെട്ട അന്തരീക്ഷ ചുഴിയുടെ ഫലമായാണ് കേരളത്തില്‍ ശക്തമായ മഴപെയ്യുന്നത് എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അഞ്ച് ദിവസം കനത്ത മഴ തുടരും എന്നാണ് മുന്നറിയിപ്പ്.

മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലയോര മേഖലകളിലും മഴ വലിയ നാശനഷ്‌ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഡാമുകളെല്ലാം തുറന്നുവിട്ടിരിക്കുകയാണ്.