Monday
17 Dec 2018

ജപ്പാനില്‍ ജെബിയ്ക്കു പിന്നാലെ ട്രാമി

By: Web Desk | Sunday 30 September 2018 5:45 PM IST

കഗോഷിമ:

ട്രാമി ചുഴലിക്കാറ്റ് ജപ്പാന്‍റെ പ്രധാന ജനവാസ മേഖലകളിലേക്ക് നീങ്ങുന്നു ട്രാമിക്കൊപ്പം കനത്ത മഴയുണ്ടാകുവാന്‍ സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജപ്പാന്‍റെ തെക്കന്‍ മേഖലകളില്‍ കനത്ത നാശം വിതച്ച ശേഷമാണ് ട്രാമി ചുഴലിക്കാറ്റ് പ്രധാന നഗരങ്ങളിലേക്ക് നീങ്ങുന്നത്. യക്കുഷിമ ദ്വീപില്‍ അരനൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയാണിത്. ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇതിനതുടര്‍ന്ന് ജപ്പാനിലെ ഗതാഗത സംവിധാനങ്ങള്‍ നിലച്ചു. പ്രധാന വിമാനത്താവളം അടച്ചതോടെ കുറഞ്ഞത് ആയിരം വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. കഗോഷിമയില്‍ തീവ്രമായ കാറ്റിനു പിന്നാലെ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഇടയ്ക്ക് ജപ്പാനിലുണ്ടായ ജെബി ചുഴലിക്കാറ്റില്‍ 11 പേര്‍ മരിച്ചിരുന്നു.

Related News